ഏറ്റവും നല്ല എർത്തിങ് ആണോ ഏറ്റവും സുരക്ഷിതം?

ഇത് പൊതുവെ നല്ലതെന്നു തോന്നുമെങ്കിലും പല അപകടങ്ങളും വിളിച്ചു വരുത്തുന്നതിന് ഇത് കാരണമാകും. ഇടിമിന്നൽ പോലുള്ള അപകടങ്ങൾ ഏറ്റവും കൂടുതൽ കേടുവരുത്തുന്നത് ഏറ്റവും നല്ല എർത്തിങ് ഉള്ള സ്ഥലങ്ങളിലായിരിക്കും. കാരണം കറന്റ് എപ്പോഴും ഏറ്റവും നല്ല ചാലകങ്ങളെ തിരഞ്ഞെടുക്കും.  11kV പൊട്ടി വീഴുന്നത് പോലുള്ള പ്രശ്നങ്ങളിൽ ഇത്തരം വീടുകളിൽ ആയിരിക്കും ഏറ്റവും കൂടുതൽ നാശം ഉണ്ടാവുക

അപ്പോൾ ഇത് എപ്പോഴാണ് ശരിയായിരുന്നത് ?

ഇത് പണ്ട് ഫ്യൂസ് ഉപയോഗിച്ചിരുന്ന കാലത്തു ന്യൂട്രൽ എർത്തിങ്ങിനു തുല്യമായ എർത്തിങ് ആവശ്യമായിരുന്നു. എങ്കിലേ ലോഹാവരണം ഉള്ള തേപ്പു പെട്ടി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ 3 പിൻ  ഉപകരണങ്ങൾ എർത്തിങ് വഴി കറന്റ് കടന്നു സെക്കൻഡുകൾ എടുത്തു ഫ്യൂസ് ആയി വൈദ്യുതി നില്ക്കൂ. വായുവിൽ തുറന്നു വച്ചിരിക്ക്കുന്ന ഈ ഫ്യൂസ് വയറുകൾ അന്തരീക്ഷ ഊഷ്മാവും ഈർപ്പവും ഫ്യൂസ് കമ്പിയുടെ കനവും സഹിതം ഒത്തിരി സാഹചര്യങ്ങളെ അനുസരിച്ചു ആണ് പ്രവർത്തിക്കുന്നത്. അതിൽ ഒരു പ്രധാന ഘടകം എർത്തിങ് ആയിരുന്നു.

ഉദാഹരണത്തിന് വീടുകളിൽ ഉള്ള 5kW വൈദ്യുത കണക്ഷൻ, 240V ൽ 20A വരും.  അപ്പോൾ ഈ 60A എയർത്തിലേക്കു ഒഴുക്കിയാലും 4 ഓം എർത്തിങ് ഉണ്ടെങ്കിൽ ഈ കറന്റ് കൊണ്ട് ഫ്യൂസ് പ്രവർത്തിച്ചാൽ സപ്ലൈ കട്ട് ആവും. 20A വീണ്ടും 5A പോലുള്ള ചെറിയ ഫ്യൂസ് ഉപയോഗിച്ചാൽ കൂടുതൽ സുരക്ഷിതം. ഇതാണ് എർത്തിങ്ന്റെ തത്വവും.

ഇനി യാഥാർത്യത്തിലേക്കു വരാം. 240V ൽ  ന്യൂട്രൽ ലൈൻ മിക്കപ്പോഴും 20 ഓം ആണ് കാണിക്കുക. അപ്പോൾ എർത്തിങ് അതിനേക്കാൾ മെച്ചപ്പെടേണ്ട ആവശ്യമില്ലല്ലോ?  കൂടാതെ മനുഷ്യ ജീവനെ രക്ഷിക്കാൻ RCCB കൾ 30mA ൽ പ്രവർത്തിക്കും. അപ്പോൾ എർത്തിങ് 8000 ഓം വരെയായാലും കുഴപ്പമില്ല. പക്ഷെ RCCB പ്രവർത്തിക്കുന്നെന്നു ഉറപ്പാക്കണം എന്ന് മാത്രം . RCCB  ഓരോ മാസവും ടെസ്റ്റ് ചെയ്യണം എന്നെഴുതി വച്ചിട്ടുണ്ട്.

പക്ഷെ ഇപ്പോഴും പഴയ ഫ്യൂസ് സംവിധാനം ഉപയോഗിക്കുന്ന, ലീക് പരിശോധിക്കാത്ത വീടിനു പുറത്തുള്ള വൈദ്യുത വിതരണ സംവിധാനങ്ങളിൽ നല്ല എർത്തിങ് വേണം.

അതായതു RCCB കൽ ഇല്ലാത്ത MCB മാത്രം ഉള്ള  വീടുകളിലും നല്ല എർത്തിങ് നിർബന്ധമാണ്.

ഇവയുടെ ചിത്രം താഴെ കൊടുക്കുന്നു.

RCCB vs MCB

ഐസൊലേറ്ററും RCCB രണ്ടാണ് എന്നോർക്കണം. ഐസൊലേറ്റർ പഴയ വലിയ മെയിൻ സ്വിച്ചിൻ്റെ പരിഷ്കരിച്ച രൂപം മാത്രമാണ്.

RCCB VS ISOLATOR

പഴയ ഫ്യൂസ് ഉപയോഗിച്ചുള്ളത് താഴെ കാണാം. ഇത് നിർബന്ധമായും മാറ്റണം.

Old installation which must be changed for protection from short circuit fire

ഇനി വീടുകളിലും ചെറിയ സ്ഥാപനങ്ങളിലും ആവശ്യമുള്ള പൈപ്പ് എർത്തിങ്നെ കുറിച്ചുള്ള ചില കാര്യങ്ങൾ  താഴെ കൊടുക്കുന്നു.

  1. കരിയും ഉപ്പും ഉപയോഗിച്ച് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഏറ്റവും ലളിതമായ ഈ  സംവിധാനം എപ്പോഴും പരിചരണം വേണ്ടതാണ്. ഉപ്പു ഇരുമ്പു ദണ്ഡിന് കേടു വരുത്തുന്നതിനാൽ 3-4 വർഷമാണ് യഥാർത്ഥ ആയുസ്. അതും കൃത്യമായി വെള്ളവും ഉപ്പും ഒക്കെ ഒഴിച്ചാൽ മാത്രം. വേനൽ കാലത്തും മഴക്കാലത്തും വെവ്വേറെ നിലവാരം  ആണ് ഇത് കാണിക്കുക. ലേഖകൻ 150 ഓം മുതൽ 1500 ഓം വരെയുള്ള വ്യത്യാസം ഇത്തരം എർത്തിങ്കിൽ കണ്ടിട്ടുണ്ട്. എല്ലാത്തിനും 1 മീറ്റർ ആയിരുന്നു ആഴം.പക്ഷെ RCCB ഉണ്ടെങ്കിൽ ഇതാണെങ്കിലും മതി എന്ന് നേരത്തെ പറഞ്ഞല്ലോ.
  2. രാസ എർത്തിങ്(Chemical earthing)

            എല്ലാവരും രാസ എർത്തിങ് എന്ന് പറയുമെങ്കിലും അവയിലും പലതും പെട്ടെന്ന് നശിക്കുന്നു. പക്ഷെ രാസ എർത്തിങ്  കരിയും ഉപ്പും ഉപയോഗിക്കുന്നതിനേക്കാൾ മെച്ചവും പരിചരണം ആവശ്യമില്ലാത്തതും ആണ്. ഇവയെല്ലാം അവയുടെ ഒപ്പം തരുന്ന ഫില്ലിംഗ് മെറ്റീരിയലിനു അകത്തു സുരക്ഷിതമായി ദണ്ഡ് സ്ഥാപിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. എങ്കിലേ ദീർഘകാലം നിലനിൽക്കൂ.. പക്ഷെ പലരും അതിനോടൊപ്പം  മണ്ണ് ചേർക്കുന്നതായിനൽ വേഗം ദ്രവിക്കുന്നു. ഈ ദണ്ഡുകൾടെ മുകളിൽ ഒരു ചെമ്പുനിറത്തിലുള്ള ആവരണം കാണാം. ചെമ്പു ആവരണം ചാലകത വർധിപ്പിക്കാനല്ല മറിച്ചു ചെമ്പു എളുപ്പത്തിൽ ദ്രവിക്കില്ല ഇരുമ്പിനെ അപേക്ഷിച്ചു എന്നതിനാല് ആണ്. കാരണം ഈ ദണ്ട് എപ്പൊഴും നനവുള്ള ഫില്ലിംഗ് മെറ്റീരിയലിൽ മുങ്ങിയാണ് കിടക്കുന്നത്.

ഇനി എന്താണ് ഏറ്റവും മെച്ചപ്പെട്ട രാസ എർത്തിങ്? അത് ഗ്രാഫയ്റ്റ് തരികൾ ഉപയോഗിച്ചുള്ള മിശ്രിതം ആണ്. കാരണം ഗ്രാഫയ്റ്റ് ഒരിക്കലും പ്രതിപ്രവർത്തിക്കില്ല. മറ്റുള്ളവയെല്ലാം സാവധാനം ചെമ്പിനെ ദ്രവിപ്പിക്കും. ഗ്രാഫയ്റ്റ് എപ്പോഴും ചാരനിറമാണെന്നു പറയേണ്ടതില്ലല്ലോ.(പെൻസിലിൽ ഉപയോഗിക്കുന്ന അതെ ഗ്രാഫയ്റ്റ് )

എർത്തിങ്ങിന്റെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഭാഗം മണ്ണും ദണ്ഡും  യോജിക്കുന്ന ഭാഗമാണ്. അതല്ലാതെ പുറത്തു വലിയ ചെമ്പു കമ്പികൾ ഉപയോഗിച്ചാൽ വലിയ നിലവാരം എന്ന് തോന്നുമെങ്കിലും അളക്കുമ്പോൾ കാണില്ല.

എന്റെ അഭിപ്രായത്തിൽ എർത്തിങ്ങിൽ 4 കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്.

  1. അളക്കുന്ന ഓം റെസിസ്റ്റൻസ്
    • ഇത് കൂടിയാൽ കറന്റ് വേറെ ചാലകം നോക്കും; അതായതു ചിലപ്പോൾ മറ്റുപകരണങ്ങളോ ചിലപ്പോൾ മറ്റു വീടുകളിലെ എർത്തിങ്ങോ മെച്ചമെന്നു കണ്ടാൽ അങ്ങോട്ട് പോകും.
  2. കറണ്ടിന്റെ സാന്ദ്രത
    • ഇത് കൂടിയാൽ മണ്ണിലെ വെള്ളം നീരാവിയായി മണ്ണിൽ  ഒരു സ്ഫോടനം ആയി പുറത്തുവരുന്നത് മൂലം തറ പൊട്ടാൻ സാധ്യത.ഒരു കാരണവശാലും ഭിത്തിക്കകത്തു എർത്തു  കമ്പി പൈപ്പ് ഉപയോഗിക്കാതെ സിമന്റ് ചെയ്യരുത് ഭിത്തി പൊട്ടും.
  3. ഏതു കാലാവസ്ഥയിലും ഏറ്റക്കുറച്ചിലുകൾ ഇല്ലാത്ത പ്രവർത്തനം.
    •   ഇത് രാസ എർത്തിങ് ആണെങ്കിൽ ഏറെകൂറെ ഇപ്പോഴും ഒരുപോലെ പ്രവർത്തിക്കും. അല്ലെങ്കിൽ കൃത്യമായി വെള്ളം ഒഴിക്കാൻ ശ്രദ്ധിക്കണം
  1. ഒഴുകാൻ സാധ്യതയുള്ള കറണ്ടും സമയവും  കണക്കാക്കി മാത്രം ചെമ്പു കമ്പി തീരുമാനിക്കുക.
    • EARTH ആണെന്ന് കരുതി വലിയ കമ്പികൾ ആവശ്യമില്ല. പണ്ടത്തെ ഫ്യൂസുകൾ സെക്കൻഡുകൾ എടുക്കുമ്പോൾ അതിന്റെ ആയിരത്തിലൊന്നു സമയത്തിൽ MCB കൽ പ്രവർത്തിക്കും. ഫ്യൂസിങ് കറന്റ് കണക്കാക്കി അതിന്റെ 10 ഇരട്ടി ഉള്ള ചെമ്പു കമ്പി ആയിരിക്കും സുരക്ഷിതം.

നല്ല എർത്തിങ്ങിനെ പറ്റി മറ്റൊരാൾ എഴുതിയ പോസ്റ്റ് താഴെ കൊടുക്കുന്നു. ഇത്തരം നല്ല എർത്തിങ് എല്ലായിടത്തും ആവശ്യമില്ല എന്നതാണ് യാഥാർഥ്യം. അത് ആവശ്യം  സബ്സ്റ്റേഷനുകളിലും RCCB ഇല്ലാത്ത വീടുകളിലും ഇടിമിന്നൽ രക്ഷാചാലകങ്ങൾക്കും മാത്രമാണ്.

വീട്ടിലെ വാട്ടർ ടാങ്ക് വർഷത്തിലൊരു തവണയെങ്കിലും വൃത്തിയാക്കാത്തവരുണ്ടാകില്ല. ഫാനിലെയും ട്യൂബ് ലൈറ്റിലെയും പൊടി…

സുജിത് കുമാർ ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಆಗಸ್ಟ್ 9, 2018

 

ഇനി എപ്പോഴാണ് പ്ലേറ്റ് എർത്തിങ് ആവശ്യം വരുക എന്ന് പറയാം.

കറണ്ടിന്റെ സാന്ദ്രത പ്രതല വിസ്തീർണത്തെ ആശ്രയിച്ചാണ്.  സാധാരണ വയറിങ്ങിൽ കറന്റ് 20A ആണെങ്കിൽ സബ്സ്റ്റേഷനുകളിലും മിന്നൽ രക്ഷാചാലകങ്ങളിലും പതിനായിരക്കണക്കിന് ആമ്പിയറാണ്. അവക്കും ഏതാണ്ട് ഒരു മീറ്റർ റോഡ് ഉപയോഗിച്ചാൽ ഒരു പൊട്ടിത്തെറിയിൽ അവസാനിക്കും. റെസിസ്റ്റൻസ് കുറക്കാൻ കുറെ ഉപ്പോ അല്ലെങ്കിൽ അത്തരം ലായനികളോ സാധാരണ 1 MTR എർത്തിങ്ങിൽ  ഒഴിച്ചാൽ മതി. പക്ഷെ അങ്ങനെ റെസിസ്റ്റൻസ് കുറച്ചാൽ കറന്റ് പാഞ്ഞെത്തുകയും പ്രതല വിസ്തീർണം ഇല്ലെങ്കിൽ ചൂടായി പൊട്ടിത്തെറിക്കുകായും ചെയ്യും. ഇത്തരം സാഹചര്യങ്ങളിലാണ് പ്ലേറ്റ് എർത്തിങ് ഉപയോഗിക്കുക.

വാൽകഷ്ണം: മുറിവൈദ്യം ആളെ കൊല്ലും. ELECTROEXPERT പോലുള്ള സംവിധാനങ്ങളിൽ പണം മുടക്കാൻ ഇല്ലെങ്കിൽ വീടുകളിൽ എർത്തിങ് മാത്രമായി നന്നാക്കരുത്. അത് പ്രശ്നങ്ങൾ കൂട്ടും. 11Kv പൊട്ടി വീഴുന്നത് പോലുള്ള പ്രശ്നങ്ങളിൽ ഇത്തരം വീടുകളിൽ ആയിരിക്കും ഏറ്റവും കൂടുതൽ നാശം ഉണ്ടാവുക.  ഈ പോസ്റ്റിനെതിരെ വാൾ എടുക്കുന്നതിനു മുമ്പ് എന്റെ ഈ വിഷയത്തിലെ എല്ലാ പോസ്റ്റുകളും ദയവായി ഒരു താത്വിക അവലോകനം നടത്തും എന്ന് പ്രതീക്ഷിക്കുന്നു.

Intel , Cisco  & Wipro എന്നിവിടങ്ങളിൽ ഇലക്ട്രോണിക് ഡിസൈനർ ആയി 10 (പത്ത്) വർഷത്തോളം പ്രവൃത്തി പരിചയമുള്ള ഒരു എഞ്ചിനീയറാണ് ഈ ലേഖകൻ. ലേഖകൻ നിർമ്മാണത്തിൽ പങ്കാളിയായിരുന്ന പല ഉല്പന്നങ്ങളും  ലോകമെമ്പാടും വീടുകളിലും വ്യവസായങ്ങളിലും ഇന്ന് ഉപയോഗിക്കുന്നു.

വൈദ്യുത പ്രശ്നങ്ങളുടെ സാങ്കേതിക കാരണങ്ങളും പരിഹാരങ്ങളും മാത്രമാണ് ഇവിടെ നിർദേശിക്കുന്നത്. ഈ വിഷയങ്ങളെ കുറിച്ച് സാങ്കേതികമായി സംവദിക്കാൻ തയ്യാറാണ്.വായനക്കാർ സ്വന്തം ഉത്തരവാദിത്തത്തിലും വിവേകത്തോടെയും മാത്രമേ ഈ അറിവുകൾ പരീക്ഷിക്കാവൂ.