ഇൻവെർട്ടറിൽ നിന്നും ഷോക്ക് അടിച്ചു മരിക്കുമോ?

അതേയെന്നാണ് ഉത്തരം. അതിനു വലിയ ഹോം ഇൻവെർട്ടർ വേണമെന്നില്ല. വെറും ചെറിയ കമ്പ്യൂട്ടർ UPS നു പോലും മനുഷ്യനെ കൊല്ലാനാകും.

 വാർത്ത ഇവിടെ കാണാം 

https://www.facebook.com/electricsafetykerala/posts/1835388783197848 Accidents like these happens if home inverter is installed without care. Home invertor need another RCCB protection. http://bit.ly/2NqEgiQ

ElectroExpert Kerala ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಮಾರ್ಚ್ 20, 2018

അതിനേക്കാൾ വലിയ ജനറേറ്ററിൽ നിന്നും ഷോക്കടിച്ചു മരിക്കാം എന്നു പ്രത്യേകം പറയണ്ടല്ലോ.

ആദ്യമേ പറയട്ടെ UPS/ഇൻവെർട്ടർ എന്നിവ തമ്മിൽ ഇക്കാലത്തു വലിയ വ്യത്യാസം ഇല്ല.പണ്ട് UPS കമ്പ്യൂട്ടറിനും ഇൻവെർട്ടർ വീട്ടിലെ മറ്റുപകരണങ്ങൾക്കും ആയിരുന്നു. കറണ്ടു പോയ ശേഷം ഓൺ ആയി വരാനുള്ള സമയക്കൂടുതലും സൈൻ/സ്‌ക്വയർ  തരംഗങ്ങളും ആയിരുന്നു ഇൻവെർട്ടർ / UPS എന്നിവ തമ്മിലുള്ള വ്യത്യാസം. പക്ഷെ ഇപ്പോൾ ഏതാണ്ട് ഒരേ സമയവും തരംഗവും ആണ് ഇന്വെര്ട്ടറിനും UPS നും. അവയുടെ കപ്പാസിറ്റി വ്യത്യാസം മാറ്റി നിർത്തിയാൽ ഇവ ഒന്നാണ്.

ഇവ ഓൺ ആയി വരാൻ എടുക്കുന്ന സമയം 10 മില്ലി സെക്കന്റ് ആണ്. അപ്പോൾ ഇൻവെർട്ടർ ഉള്ള ലൈനിൽ നിന്ന് ഷോക്ക് അടിച്ചാൽ rccb ഓഫ് ആയാലും  10 മില്ലിസെക്കന്ഡിൽ ups ഓൺ ആയിവരും.

പക്ഷെ ഹൃദയ പേശികൾ 200 mS ലെ പ്രതികരിക്കൂ. ഞാൻ മെഡിക്കൽ കാര്യങ്ങളിൽ അഭിപ്രായം പറയാൻ ആളല്ല. ഇതൊരു ഡോക്ടറിൽ നിന്നും ലഭിച്ച വിവരം ആണ്.

റഫറൻസ് https://www.cvphysiology.com/Arrhythmias/A010

action potential of muscles

 

വിവിധ കറന്റുകൾ മനുഷ്യ ശരീരത്തിൽ ഉണ്ടാക്കുന്ന സ്വഭാവങ്ങൾ താഴെ കാണാം.

#വൈദ്യുതി #സുരക്ഷവിവിധ കറണ്ടുകളിലുള്ള വൈദ്യുതാഘാതത്തിന്റെ സ്വഭാവം.

James Thomas ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಮೇ 4, 2018

 

അതുകൊണ്ടു ഈ 10mS കൊണ്ട് വിട്ടുപോരാൻ സാധ്യത കുറവാണു. Rccb ട്രിപ്പ് ആകുന്നതു ഈ ടേബിളിലെ 3-4 സാഹചര്യങ്ങളിലാണെന്നോർക്കുക. അത് കൊണ്ട് സ്വയം വിട്ടുപോരാൻ സാധ്യത ഇല്ല.

അപ്പോൾ പിന്നെ എന്ത് ചെയ്യാനാകും?

അതിനായി പ്രത്യേകം 30mA  RCCB സ്ഥാപിക്കണം. പക്ഷെ അത് എളുപ്പമല്ല.

പക്ഷെ RCCB സ്ഥാപിക്കണമെങ്കിൽ ഇൻവെർട്ടറിലെ ഫേസ് മാത്രമല്ല ന്യൂട്രലും  എല്ലാ പോയിന്റുകളിലും എത്തിക്കണം. ഇതിനു വയറിങ്ങിൽ പുതുതായി ഒരു വയർ എല്ലായിടത്തും എത്തിക്കേണ്ടി വരും. ചെലവ് കൂടും.

ഇല്ലെങ്കിൽ ഇൻവെർട്ടർ ഇല്ലാത്ത പോയിന്റുകളിൽ മറ്റൊരു ന്യൂട്രൽ ഉപയോഗിച്ചാലും മതി. ഇതിൽ എളുപ്പമുള്ളതു എടുക്കുക.

അപ്പോൾ വീട്ടിൽ മൊത്തം 2 RCCB കൽ വേണം. ഒന്ന് ഇൻവെർട്ടറിൽ പ്രവർത്തിക്കുന്നവക്കും മറ്റൊന്ന് ബാക്കിയുള്ളവക്കും.

മിക്കവാറും വീട്ടിൽ ഒരു 3 പിൻ ടോപ്പ് മാത്രം ഉപയോഗിച്ചാവും ഇൻവെർട്ടർ ഘടിപ്പിച്ചുണ്ടാവുക. കമ്പനികൾ ഇൻപുട്ടും ഔട്ട്പുട്ടും വെവ്വേറെ തന്നിരിക്കുന്നതു അവർക്കു ഒരു 3 പിൻ ഉപയോഗിക്കാൻ അറിവില്ലാഞ്ഞിട്ടാവില്ല എന്നോർക്കുക.UPS ഉം ഒരു മെറ്റൽ കവർ ഉള്ള ഉപകാരണമായതു കൊണ്ട് എര്ത് നിര്ബന്ധമാണ്. അത് കൊണ്ട് ഇപ്പോഴും ഇൻപുട്ടും ഔട്ട്പുട്ട്ഉം  വെവ്വേറെ ഉപയോഗിക്കുക.

എങ്ങനെ RCCB  ഘടിപ്പിക്കരുത്?

ഇനി ഇൻവെർട്ടറിൽ പ്രവർത്തിക്കുന്ന RCCB പൊതുവായ RCCB  ക്കു സീരീസ് ആയി ഘടിപ്പിക്കരുത്. ഇൻവെർട്ടറിൽ ഉള്ള ഉപകരണങ്ങളിൽ നിന്നും ഷോക്ക് ഏൽക്കുമ്പോൾ  എപ്പോഴും ഇൻവെർട്ടറിനു ശേഷമുള്ള RCCB പ്രവർത്തിക്കണം എന്നാണാഗ്രഹം എങ്കിലും, കമ്പനികളുടെ വ്യതാസം അനുസരിച്ചു ഒരേ  റേറ്റിംഗ് ഉള്ള RCCB , ഒന്നു മറ്റൊന്നിനേക്കാൾ നേരത്തെ പ്രവർത്തിക്കാൻ സാധ്യത ഉണ്ട്. അങ്ങനെ വന്നാൽ ഇൻവെർട്ടറിനു മുന്പുള്ളത് പ്രവർത്തിക്കുകയും, ഇൻവെർട്ടർ മൂലമുള്ള ഷോക്ക് മൂലം മരിക്കാനും കാരണമാകും. ഈ ലേഖകൻ RCD ടെസ്റ്റർ വാങ്ങി പരീക്ഷിച്ചാണ്‌   ഈ പ്രശ്നസാധ്യത മനസ്സിലാക്കിയത്.

ട്രിപ്പുകൾ കുറക്കാൻ  100mA ഉപയോഗിക്കരുത്. കാരണം അത് മനുഷ്യനെ ഷോക്ക് എല്കുന്നതിൽ നിന്നും രക്ഷിക്കില്ല. മറിച്ചു മനുഷ്യൻ നേരിട്ട് സ്പര്ശിക്കാത്ത വയറിങ്ങിൽ( HEATING  & AC വയറിങ്, വെടിമരുന്നും പോലുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങൾ)) വൈദ്യുത EARTH ലീക് മൂലം തീ പിടിക്കാതിരിക്കാനാണ്( MCB കൽ വലിയ കറന്റിൽ(ഷോർട് സിറക്യൂയത്) മാത്രമേ ഓഫ് ആകൂ. അപ്പോൾ ചെറിയ ലീക് എയർത്തിലേക്കുണ്ടായാൽ തീ പിടിക്കാനുള്ള സാധ്യത 100mA rccb ഒഴിവാക്കുന്നു.

RCCB ഉപയോഗിക്കാൻ കൂടിയ എയർത്തിങ് ആവശ്യമുണ്ടോ?

എർത്ത് ഇല്ലെങ്കിൽ പോലും rccb പ്രവർത്തിക്കും. പക്ഷെ എർത്ത്  ഉണ്ടെങ്കിൽ ലീക് ഉണ്ടാകുന്ന നിമിഷം തന്നെ 3 പിൻ ഉപകരണങ്ങളുടെ എയർത്തിങ് വഴി RCCB ട്രിപ്പ് ആകും. പക്ഷെ എയർത്തിങ് ഇല്ലെങ്കിൽ അതേ ലീക് മനുഷ്യനെ ഷോക്ക് അടിച്ചു EARTH ആയി മാത്രമേ ട്രിപ്പ് ആകൂ എങ്കിലും ട്രിപ്പ് ആകും.

ഏറ്റവും നല്ല സാഹചര്യങ്ങളിൽ(കറക്റ്റ് വോൾട്ടേജ്ൽ)   30mA യിൽ പ്രവർത്തിക്കാൻ 240V നെ ഹരിച്ചാൽ കിട്ടുന്ന 8000 Ohm മതി  എന്ന് കാണാം. പക്ഷെ ഇതിന്റെ 10 ഇരട്ടി എടുക്കുക(800) . കാരണം വോൾട്ടജ്, എര്ത് റേസിറ്റന്സ് ഒക്കെ ചെറിയ വേരിയേഷൻ കാണിക്കും. എല്ലാം മോശം ആയാലും സംരക്ഷണം പ്രവർത്തിക്കണം എന്നതാണ് നമ്മുടെ ആവശ്യം.

വൈദ്യുത ബോർഡിന്റെ നിർദേശം പലപ്പോഴും ന്യൂട്രൽ ലൈനിനു തുല്യമായ എയർത്തിങ് ആയിരിക്കും.ന്യൂട്രൽ ലൈൻ എയർത്തിങ് പലപ്പോഴും ഏകദേശം 10 മുതൽ 20 OHM ആയി ElectroExpert  അളന്നിട്ടുള്ളത്. ഇത് ട്രാൻസ്ഫോർമേറിന്റെ അടുത്തുള്ള എയർത്തിങ്ന്റെ കാര്യമാണ് പറയുന്നത്. ഇത് പണ്ടത്തെ ഫ്യൂസുകൾ പ്രവർത്തിക്കാനുള്ള ആവശ്യകത ആയിരിന്നു. ഇന്നത്തെ പല വീടുകളിലും 100 മുതൽ 1500 OHM വരെയാണ് ElectroExpert  കണ്ടെത്തിയത്. കാരണം അവർ ഇത് അളന്നു നോക്കിയ ശേഷം ആണ് വേറെ എർത്തിങ് വേണോ എന്ന് തീരുമാനിക്കുക. ഇത് വേനലും മഴയും അനുസരിച്ചു മാറും എന്നത് മറ്റൊരു കാര്യം.

അതുകൊണ്ടു തന്നെ ചില 3 പിൻ ഉപകരണങ്ങൾ ഭാഗികമായി നശിച്ചു RCCB ൾ നില്കാതെ വരുമ്പോൾ EARTH ഊരി ഇടുന്നതു RCCB സംരക്ഷണം ഇല്ലാതാകുന്നില്ല. പക്ഷെ പിന്നെ ആ RCCB ട്രിപ്പിന് കാരണമായ ഉപകരണങ്ങളിൽ നിന്നുംചെറിയ ഷോക്ക് കിട്ടുന്നതായിരിക്കും. ലീക്  20mA ആയാൽ RCCB ട്രിപ്പ് ആകുകയും ചെയ്യും. പല 30MA RCCB കളും 20 മുതൽ 24MA കറന്റിൽ 20മില്ലി സെക്കൻഡിൽ ഓഫ് ആകുന്നു എന്നാണ് ലേഖകൻ RCD ടെസ്റ്റർ ഉപയോഗിച്ച് കണ്ടെത്തിയത്.

Intel , Cisco  & Wipro എന്നിവിടങ്ങളിൽ ഇലക്ട്രോണിക് ഡിസൈനർ ആയി 10 (പത്ത്) വർഷത്തോളം പ്രവൃത്തി പരിചയമുള്ള ഒരു എഞ്ചിനീയറാണ് ഈ ലേഖകൻ. ലേഖകൻ നിർമ്മാണത്തിൽ പങ്കാളിയായിരുന്ന പല ഉല്പന്നങ്ങളും  ലോകമെമ്പാടും വീടുകളിലും വ്യവസായങ്ങളിലും ഇന്ന് ഉപയോഗിക്കുന്നു. വൈദ്യുത പ്രശ്നങ്ങളുടെ സാങ്കേതിക കാരണങ്ങളും പരിഹാരങ്ങളും മാത്രമാണ് ഇവിടെ നിർദേശിക്കുന്നത്. ഈ വിഷയങ്ങളെ കുറിച്ച് സാങ്കേതികമായി സംവദിക്കാൻ തയ്യാറാണ്.വായനക്കാർ സ്വന്തം ഉത്തരവാദിത്തത്തിലും വിവേകത്തോടെയും മാത്രമേ ഈ അറിവുകൾ പരീക്ഷിക്കാവൂ