ഒത്തിരി പേർ “വിദഗ്ധോപദേശം” നൽകാറുണ്ട് ഇടിമിന്നൽ ഉള്ളപ്പോൾ മൊബൈൽ ഉപയോഗിക്കരുതെന്ന(ചാർജർ കണക്ഷൻ ഇല്ലാതെ പോലും ). മറ്റ് ചിലർ പറയുന്നു, മൊബൈൽ ചാർജ് ചെയ്യുമ്പോൾ ഒരിക്കലും ഉപയോഗിക്കരുതെന്നു. വേറെ ചിലർ പറയുന്നു, ഇടിമിന്നൽ ഉള്ളപ്പോൾ മൊബൈൽ ചാർ ജ്ചെയ്തുകൊണ്ടു ഉപയോഗിക്കരുതെന്നു. ഇത്ര സുരക്ഷാ ഇല്ലാതെയാണോ ഇതൊക്കെ നിർമിയ്ക്കുന്നത്?

പലരും ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും ഒത്തിരി സാമാന്യവത്കരിക്കുന്നതു കൊണ്ടോ മൊബൈൽ പോലുള്ള സംവിധാനങ്ങളുടെ നിര്മാണപ്രവർത്തങ്ങളിൽ പങ്കാളികളാവാത്തതു(റിപ്പയറിങ് അല്ല) കൊണ്ട് പല കുറവുകളും കാണപ്പെടുന്നു.ഇത്തരം ഒരു അപകടത്തെ കുറിച്ചുള്ള FB പോസ്റ്റ് ഇവിടെ(https://www.facebook.com/RatheeshRMenon/posts/2114704315416188) കൊടുക്കുന്നു,

സംസാരിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു, പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു.പതിനെട്ടുകാരി ഉമ ഒറം ദാരുണമായി…

Ratheesh R Menon ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಮಾರ್ಚ್ 19, 2018

ഞാൻ കണ്ട  ഒരു ബോധവകരണം താഴെകൊടുക്കുന്നു(https://www.facebook.com/1537608946480389/videos/2077866865787925/). ഇതും പൂർണമായി ശരിയല്ല.

മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്നതിനുള്ള കാരണം അറിയാമോ.. ??? വീഡിയോ മുഴുവനായും കണ്ടതിനു ശേഷം ഷെയർ ചെയ്യൂ…. എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ആണ്….

ഫോട്ടോ കമന്റ്സ് മലയാളം ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಜುಲೈ 2, 2018

 

ഇനി മറ്റൊരു ബോധവത്കരണ ശ്രമം താഴെ കാണാം. ഇതൊരു ഡോക്ടർ ആണ് എഴുതിയിരിക്കുന്നത്. ആധികാരികത നോക്കുമ്പോൾ എഞ്ചിനീയർ  അല്ല എന്നത് ഒരു പ്രശ്‍നം അല്ല എങ്കിലും സുരക്ഷാ സ്റ്റാൻഡേർഡുകളെ കുറിച്ച് പ്രതിപാദിക്കാത്തതു മൂലം ഇതും വിശ്വസനീയം അല്ല.ഈ ലേഖനം എന്റെ ഒരു സുഹൃത്ത് എനിക്കയച്ചു തന്നതാണ്.

Figure 1:Write up continues on mobile safety without quoting relevant IEC safety standards

മറ്റൊരു ബോധവത്കരണം  ഇതാ കൊടുക്കുന്നു(https://www.facebook.com/beatentertainment143/videos/238221110119846/). വിഷയം മൊബൈൽ ആയതു കൊണ്ട് എന്തെഴുതിയാലും എല്ലാവര്ക്കും താത്പര്യം ഉണ്ടാകും എന്നത് നേര്.

മൊബൈൽ ഉള്ള എല്ലാവരും ഒന്നു നിർബന്ധമായും കാണുക. മറ്റുള്ളവർക്കും ഈ വിവരങ്ങൾ അറിയാൻ നിങ്ങൾ ഷെയർ ചെയ്യുക.

Beat Entertainment. ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಸೆಪ್ಟೆಂಬರ್ 4, 2018

 

പൊതുവെ ഈ വിഷയത്തിൽ  കാണുന്ന ചില മിഥ്യ ധാരണകൾ താഴെ കൊടുക്കുന്നു.

 1. ഫേസ് ലൈൻ മാത്രമല്ല DC ആക്കി മാറ്റുന്നത്. ഫേസും ന്യൂട്രലും പൂർണമായി മാറ്റുന്നു.
 2. ടെസ്റ്ററുകൾ ഉപയോഗിക്കുമ്പോൾ ചാർജ് ചെയ്യുമ്പോൾ ലൈറ്റ് കത്തുന്നത് അപകടമല്ല. ഇതുണ്ടാവാനുള്ള കാരണം AC-DC കോൺവെർട്ടറിൽ ഉള്ള X  & Y കപ്പാസിറ്റർ ആണ്. കൂടുതൽ വിവരങ്ങൾക്കു ഗൂഗിൾ “X Y കപ്പാസിറ്റർ” . ഇത് എല്ലാ 2 പിൻ അഡാപ്റ്ററുകളിലും(മൊബൈൽ ചാർജർ മാത്രമല്ല)  കാണാം. പക്ഷെ 3 പിന്നിൽ ഒരിക്കലും കാണില്ല. ഈ ലേഖകൻ ഒരു ടെസ്റ്റർ വോൾട്ടേജ് കാണിക്കുന്നതും അതുമൂലം മദർബോർഡിൽ മറ്റൊരു പ്രശ്നം ഉണ്ടാവുന്നതും ഒരു 2 പിൻ അഡാപ്റ്റർ ഉപയോഗിച്ചുള്ള നല്ലൊരു ബ്രാൻഡ്  USB ഹബ്ബിൽ കണ്ടത് ബാംഗ്ലൂർ Intel ലാബിൽ ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് കമ്പനിയുടെ ബാംഗ്ലൂർ ലാബിൽ ഇത്തരം ടെസ്റ്റർ പ്രോബ്ലം കണ്ടാൽ അത് വൈദ്യുതിയുടെയോ അഡാപ്റ്ററിന്റെയോ പ്രശ്നമല്ല എന്ന് എളുപ്പം മനസ്സിലാക്കാമല്ലോ.
 3. പഴയ തരം ടെസ്റ്ററുകൾ(AC യിൽ മാത്രം പ്രവർത്തിക്കുന്നത് ) മാത്രം ഉപയോഗിക്കുക. പുതിയ തരാം ഇലക്ട്രോണിക് ടെസ്റ്റർ മൈക്രോ അമ്പെറിൽ പ്രവർത്തിക്കുന്ന ഒരു കളിപ്പാട്ടം ആണ്. ഇതുപയോഗിച്ചാണ് കുറച്ചുനാൾ മുൻപ് ഒരാൾ LED ബൾബ് കൈകൊണ്ടു തൊടുമ്പോൾ കറന്റില്ലാതെ പ്രവർത്തിക്കും എന്ന് പറഞ്ഞു കാണിച്ചത്.  ഈ ലേഖകനും പ്ലസ് ടു കാലത്തു ഇലക്ട്രോണിക് ടെസ്റ്റർ ഉപയോഗിച്ച് കളിച്ചിട്ടുണ്ടെങ്കിലും ഇൻഡസ്ട്രിയിൽ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല.

  Figure 2:ഇടതു വശത്തു കാണുന്ന ഇലക്ട്രോണിക് ടെസ്റ്റർ അനാവശ്യ ഭീതി സൃഷ്ടിക്കും. ഇത് കത്താൻ വോൾടേജ് പോലും ആവശ്യമില്ല.വെറുതെ തൊട്ടാൽ മതി. വലതു വശത്തു കാണുന്നതാണ് യഥാർത്ഥ ടെസ്റ്റർ.

 4. ഒറിജിനൽ ചാർജർ അല്ലെങ്കിലും IEC/BIS ഉള്ളത് വാങ്ങുക. താഴെ കാണുന്ന ചിഹ്നം നോക്കുക

Figure 3: BIS mark insisting safety in India.

 

 

ഇനി ചാർജർ പൊട്ടിത്തെറിക്കുന്നത് എങ്ങനെ  സംഭവിക്കുന്നു എന്ന് നോക്കാം.

യഥാർത്ഥത്തിൽ മൊബൈൽ പൊട്ടിത്തെറികൾ സംഭവിക്കുന്നത് വലിയ വോൾടേജ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുത്തു നശിക്കാൻ വലിയ ഉപകരണങ്ങൾ ഇല്ലാതെ വരുന്ന അപൂർവ സാഹചര്യങ്ങളിലാണ്.ഉദാഹരണത്തിന് എല്ലാവരും ലൈനിൽ നിന്നും വിടുവിച്ചിട്ടിരിക്കുമ്പോൾ നാം  അറിയാതെ കണക്ട് ചെയ്യുകയും അപ്പോൾ ഒരു വലിയ വോൾടേജ് ഉണ്ടാകുകയും ചെയ്യുമ്പോൾ. ഇടിമിന്നൽ വരാൻ കറന്റ് തന്നെ വേണമെന്നില്ല. വയർ കണക്ഷൻ മാത്രം മതി ഉയർന്ന വോൾടേജ് കടന്നു വരാം ,കറന്റില്ലാത്തപ്പോഴും.

പക്ഷെ അയൽക്കാരുടെ/നമ്മുടെ  ഫാനുകൾ പോലുള്ള ഉപകരണങ്ങൾ ഇത് ഏറ്റെടുത്തു നശിച്ചാൽ,  നമ്മുടെ ചെറിയ ഉപകരണങ്ങൾ പൊട്ടിത്തെറിയിൽ നിന്നും രക്ഷപെട്ടേക്കാം. പക്ഷെ ഇതല്ലാതെ വൈദ്യുത വിതരണ ശൃംഖല തന്നെ ഫ്യൂസ് മൂലമോ മറ്റോ വേർപെട്ടു കിടക്കുമ്പോൾ നമുക്ക് കറന്റ് ഉണ്ടെങ്കിലും ഓവർ വോൾടേജ് വന്നാൽ നമ്മൾ മൊത്തം ഏറ്റെടുക്കേണ്ടി വരും എന്നോർമിക്കുക.  11kV പൊട്ടിവീഴുമ്പോഴും ഇടിമിന്നലിനേക്കാൾ വലിയ നാശം ഉണ്ടാകും എന്നോർക്കുക.

പിന്നെ ഇത്തരം ഉയർന്ന വോൾടേജ് നല്ല വയറിങ്ങിൽ കൂടി കൂടുതൽ നാശനഷ്ടം ഉണ്ടാക്കും. മോശം വയറിങ്ങിൽ അവിടിവിടെ തീ പാറി കുറച്ചു മാത്രമേ നാശനഷ്ടം ഉണ്ടാക്കൂ. തീ പാറുന്നത് ക്രമേണ വയറിങ് നശിപ്പിക്കും. മുകളിൽ പറഞ്ഞ വാചകം വിശ്വസിക്കാൻ പ്രയാസമാണെങ്കിലും യാഥാർഥ്യമാണ്.

ഇനി പരിഹാരങ്ങളിലേക്കു കടക്കാം.

 1. ഇന്ത്യയിൽ വിൽക്കുന്ന ഏത് ഇലക്ട്രോണിക് BIS/compuslary registration number(http://meity.gov.in/esdm/standards) ഉപകരണവുംനോക്കി വാങ്ങുക.  2012 നു മുമ്പുള്ള ഉപകരണങ്ങളോ വിദേശത്തു നിന്ന് കൊണ്ടുവരുന്ന  ഉപകരണങ്ങളും IEC 60950-1 ഉണ്ടെന്നു ഉറപ്പാക്കുക. മൊബൈലും ചാർജറും ഈ സ്റ്റാൻഡേർഡ് പാലിക്കാൻ നിര്ബന്ധിതമാണ്. ഇത് എല്ലാ ഇലക്ട്രോണിക്  ഉപകരണങ്ങൾക്കും ബാധകമാണ്. ഇതില്ലാത്ത ഉപകരണങ്ങൾ ഇടിമിന്നൽ ഇല്ലാതെയും അപകടങ്ങൾ സൃഷ്ടിക്കാം.(ബാറ്ററി പൊട്ടി തെറിക്കുക, തീ പിടിക്കുക,ഷോക്ക് ഏൽക്കുക തുടങ്ങിയ അപകടങ്ങൾ)
 2. ഇത്തരം ഉപകരണങ്ങൾ 4,000V വരെ സുരക്ഷിതമാണ്. പക്ഷെ ഇടിമിന്നൽ 40,000V അല്ലെങ്കിൽ അതിൽ കൂടുതൽ വോൾട്ടേജ് വൈദ്യുത വിതരണ ശൃംഖലയിൽ  സൃഷ്ടിക്കുന്നു.അതുകൊണ്ടു വൈദ്യുതി വിതരണ ശൃംഖലയുമാ യി ബന്ധിപ്പിക്കാതെ ഉപകരണങ്ങൾ ഉപയോകിക്കാം. ഇടിമിന്നൽ ഉള്ളപ്പോൾ ഫോൺ വിളിക്കുന്നതും ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതും പാട്ടുകേൾകുന്നതും സുരക്ഷിതമാണ്. ഇത്തരം ഉപയോഗം വഴി ഇടിമിന്നൽ ഏൽക്കില്ല.
 3. പവർ ബാങ്കുകൾ ഉപയോഗിച്ച് ചാർജ് ചെയ്യുന്നതും സുരക്ഷിതമാണ്. പക്ഷെ ഓർമിക്കുക IEC 60950-1  പവർ ബാങ്കുകളിലും നിര്ബന്ധമാണ്. IEC നിര്ബന്ധമായ മറ്റുപകരണങ്ങൾ (http://meity.gov.in/esdm/standards) ൽ കാണാം. ഈ സ്റ്റാൻഡേർഡ് ഇല്ലെങ്കിൽ പണ്ട് സാംസങ് ബാറ്ററികൾ പൊട്ടിത്തെറിച്ചത് പോലുള്ള സംഭവങ്ങൾ ചാർജിങ്ങിൽ അല്ലെങ്കിലും സംഭവിക്കാം.(പക്ഷെ  സാംസങ് ബാറ്ററികൾ പൊട്ടിത്തെറിച്ചത് സർട്ടിഫിക്കറ്റ് ഇല്ലാഞ്ഞിട്ടല്ല;അവ നിർമാണത്തിലെ പിഴവുമൂലം ഒരേ തരം ബാറ്റെറികളിലെ ഒരു ചെറിയ ശതമാനം മാത്രമായിരുന്നു.പലതരം ഫോണുകളിലെ പലതരം ബാറ്ററികൾ പൊട്ടിത്തെറിക്കുന്നത് ഉപയോഗത്തിലെ പിഴവാണ്. സാംസങ് ,ബാറ്ററി നിർമാണത്തിലെ പിഴവ്  പൊട്ടിത്തെറികളിൽ നിന്ന് പെട്ടെന്ന്( ഒന്നോ രണ്ടോ മാസം) കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തു.)
 4. ഇനി ഇടിമിന്നൽ ഇല്ലാത്ത സമയങ്ങളിൽ 11KV പൊട്ടി സാധാരണ ലൈനിൽ വീഴുന്നത് മൂലം ഓവർവോൾടേജ് വരാം. ഇത്തരം വോൾടേജ് യഥാർത്ഥത്തിൽ ഇടിമിന്നലിനേക്കാൾ കൂടുതൽ സമയം നീണ്ടു നിൽക്കുന്നതിനാൽ  ആഘാതം കൂടുതലാണ്. ഇത് മൂലവും മൊബൈൽ പൊട്ടിത്തെറിക്കാം. അടുത്ത സുബ്സ്റ്റേഷനിൽ വിളിച്ചന്ന്വേഷിച്ചാൽ ദിവസവും പലതവണ 11KV ഫീഡർ ലൈനുകൾ പൊട്ടിവീഴുന്നതോ കൂട്ടിയിടിക്കുന്നതോ മൂലം ട്രിപ്പ് ആകുന്നതായും അറിയാൻ സാധിക്കും. ഈ ഓരോ പൊട്ടി വീഴലും  ഒരു ട്രാന്സ്ഫോര്മറിന്റെ കീഴിലുള്ള എല്ലാ വീടുകളിലെയും ഫാനുകളോ ലൈറ്റുകളോ മൊത്തം നശിക്കാൻ മാത്രം ശക്തിയേറിയതാണ്. കവചിത 11KV ലൈനുകൾ വരുന്നത് വരെ നിങ്ങളുടെ പ്രദേശത്തിന്റെ ലൈനുകളിലെ “ടച്ച്” അനുസരിച്ചാണ് 11KV പ്രശ്നങ്ങൾ ഉണ്ടാകുന്നതു. ഇപ്പോൾ കേരളത്തിൽ വളരെ ചുരുക്കം സ്ഥലങ്ങളിൽ മാത്രമേ കവചിത 11kv ലൈനുകൾ ഉള്ളു.ഇത്തരം പൊട്ടിവീഴലുകൾ ആണ് പലപ്പോഴും ഇടിമിന്നൽ ഇല്ലാത്ത RCCB ട്രിപ്പ് ഉണ്ടാക്കുന്നത്.
 5. RCCB കളും നല്ല എർത്തിങ്ങും എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്ന് വിശ്വസിക്കുന്നവരോട്
  1. RCCB കൾ 4000V-6000V  വരെ 4000 തവണ പ്രവർത്തിക്കുന്ന ഒരു സാധാരണ ഇലക്ട്രോണിക്(ഇലക്ട്രിക്ക് അല്ല) ഉപകരണമാണ്. മനുഷ്യന് ഷോക്ക് എല്കുന്നതിൽ നിന്നും രക്ഷിക്കാൻ മാത്രമാണ് അത്. ഇടിമിന്നലിൽ 40,000V വന്നാൽ അത് നശിച്ചു പോകും. പക്ഷെ പലപ്പോഴും ഇടിമിന്നൽ വോൾടേജ് ഫേസിനും ന്യൂട്രലിനും(differential) ഇടയിൽ വരാതെ എയർത്തിനും ഫേസ് അല്ലെങ്കിൽ ന്യൂട്രലിനും(common)   ഇടയ്ക്കു വരുന്നത് കൊണ്ടാണ് അവ കുറച്ചെങ്കിലും നിലനിൽക്കുന്നത്. RCCB കൾ പത്തു വർഷമെങ്കിലും(365 x 10 <4000 തവണ ) നിൽക്കാൻ വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നത്. അതിനു മുമ്പ് അത് പോയാൽ നിങ്ങളുടെ വോൾടേജ് പ്രശനം മൂലമാണ്. ഇത് നിങ്ങളുടെ ജീവനെ തന്നെ അപകടത്തിലാക്കും. ഓരോ മാസവും ടെസ്റ്റ് ചെയ്യാൻ പറയുന്നത് ഇതിനു കൊണ്ടാണ്.
  2. ഏറ്റവും നല്ല എയർത്തിങ് ഉള്ളയിടങ്ങളിക്കാന് ഏറ്റവും കൂടുതൽ വോൾടേജ്  പ്രശ്നങ്ങൾ വരുക. കാരണം കറന്റ് ഏറ്റവും എളുപ്പമുള്ള വഴി നോക്കുന്നു എന്നറിയാമല്ലോ.നിങ്ങൾ സ്വിച്ച് ഓഫ് ചെയ്താലും ന്യൂട്രലിനും  എയർത്തിനുമിടയിൽ കറന്റ് കടന്നു പോയി ഭാഗികമായി കേടു സംഭവിക്കുന്നു.
  3. RCCB ട്രിപ്പ് ചെയ്യണമെങ്കിൽ ഒരു 3 പിൻ ഇലക്ട്രോണിക് ഉപകരണമെങ്കിലും ഓൺ ആയിരിക്കണമെന്നോർമിക്കുക. നിങ്ങളുടെ ഫാനുകൾ അല്ലെങ്കിൽ  LED ബൾബുകൾ 2 പിൻ ഉപകാരണമായതു കൊണ്ട് ഫാനുകൾ നശിക്കുമ്പോൾ ഒരിക്കലും RCCB ട്രിപ്പ് ഉണ്ടാകില്ല. പിന്നെ ഓരോ ട്രിപ്പിലും ഒരു ഇലക്ട്രോണിക് ഉപകരണം ഭാഗികമായി തേയ്മാനം വന്നു  MOV വഴി കറന്റ് കടത്തി വിട്ടു എന്നതാണ്. MOV കൽ അതിനായി നിര്മിക്കപ്പെട്ടതാണെങ്കിലും MOV യുടെ തേയ്മാനം പൂര്ണമാകുമ്പോൾ ഉപകരണം നശിക്കുകയോ എപ്പോഴും ലീക് ആയ RCCB ട്രിപ്പ് മാറ്റാൻ  എലെക്ട്രിഷ്യനെ വിളിക്കേണ്ടിയോ വരുന്നു.
 6. സ്പൈക്ക് അറസ്റ്ററുകൾ/സർജ് അറസ്റ്ററുകൾ ആണ് മൊബൈൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കുള്ള  യഥാർത്ഥ സംരക്ഷണം.അവ 4000v നിലനിർത്തുന്നു എന്നുറപ്പു വരുത്തുന്നു. മാർക്കറ്റിൽ പുതിയതായതിനാൽ നല്ല ക്വാളിറ്റി കണ്ടെത്താൻ പ്രയാസമാണ്. കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കുക. ഏകദേശം 40kA – 100kA വരെയാണ് ഇടിമിന്നലുകൾ. ഇത്തരം സുരക്ഷ ഉപയോഗിച്ചാണ് IT സ്ഥാപനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നത്. അല്ലാതെ പ്രശ്നങ്ങൾ ഇല്ലാഞ്ഞിട്ടല്ല.
 7.  BS EN 60086-4:2000, IEC 60086-4:2000 തുടങ്ങിയ സ്റ്റാൻഡേർഡുകളെ കുറിച്ചും  BIS സ്റ്റാൻഡേർഡിനെക്കുറിച്ചും അറിയാത്ത “മുറിവൈദ്യന്മാർ” പറയുന്നത് കേട്ട് ഭയപ്പെടാതിരിക്കുക.ചുരുങ്ങിയത് Intel ഉം Cisco ഉം പോലുള്ള കമ്പനികൾ കാശു കൊടുത്തു ഇത്തരം സ്റ്റാൻഡേർഡ് വാങ്ങുന്നതും ലക്ഷങ്ങൾ മുടക്കി ഓരോ ഉപകരണവും അംഗീകൃത ലാബുകളിൽ ഇത്തരം സ്റ്റാൻഡേർഡിനു വേണ്ടി ടെസ്റ്റ് ചെയ്തു പുറത്തിറക്കുന്ന്നതും വെറുതെ ആവില്ല എന്ന് മാത്രം ചിന്തിക്കുക. കുറഞ്ഞ പക്ഷം ഇത് ഇന്ത്യ ഗവണ്മെന്റ് നിഷ്കർഷിക്കുന്നത് ചുമ്മാതെ അല്ല എന്നെങ്കിലും ഓർമിക്കുക.

ഏത് കാലാവസ്ഥയിലും ദീർഘ കാലം നിലനിൽക്കുന്ന ഏതു സമയത്തും സുരക്ഷിതമായി ഉപയോഗിക്കാവുന്ന   സ്മാർട്ട് ഹോമുകൾ സാധാരണകാർക്കും ഗ്രാമങ്ങളിലും യാഥാർത്യമാക്കുക എന്ന സ്വപനത്തോടെ ElectroExpert പ്രവർത്തിക്കുന്നു. എലെക്ട്രോസ്‌പെർട് 3 ലെവൽ സർജ് പ്രൊട്ടക്ഷൻ ഉൾപ്പെടുന്ന അത്യാധുനിക സുരക്ഷ ആണ് നൽകുന്നത്. നിങ്ങളുടെ എയർത്തിങ് ഇൻസുലേഷൻ റെസിസ്റ്റൻസ്,RCCB ഇവയെല്ലാം ശാസ്ത്രീയമായി ചെക്കുചെയ്യാനും സംരക്ഷണം എത്രതവണ പ്രവർത്തിച്ചു എന്നറിയാനുള്ള കൌണ്ടർ അടക്കം അറിയപ്പെടുന്ന എല്ലാ സജ്ജീകരണങ്ങളും ഉപയോഗിച്ച് നിങ്ങളുടെ സുരക്ഷാ ഉറപ്പു നൽകുന്ന  സംരക്ഷണമാണ്.

ElectroExpert ഉപയോഗിച്ചാൽ ഇടിമിന്നൽ/11Kv പൊട്ടിവീഴൽ   ഉണ്ടെകിലും ഉപകരണങ്ങൾക്കു കേടുപാടുകൾ വരില്ല എന്ന് ഗ്യാരണ്ടിയും IRDA അംഗീകരിച്ച  ഇൻഷുറൻസിലൂടെ നഷ്ടപരിഹാരവും നൽകുന്നു. കാരണം ElectroExpert ഏതു സമയത്തും സുരക്ഷിതമായ വോൾട്ടേജ് ഉറപ്പു നൽകുന്നു.  ഈ സാങ്കേതിക വിദ്യ 5 വർഷത്തോളം കേരളത്തില് ഇൻവെർട്ടർ CCTV അടക്കം ആവശ്യമായ എല്ലാ ഉപകരങ്ങളും ഓൺ ചെയ്തു ഇൻറർനെറ്റിൽ കണക്ട് ചെയ്തു ടെസ്റ്റ് ചെയ്തിട്ടുള്ളതാണ്. അതെ ട്രാൻസ്ഫോർമേറിന്‌ കീഴിൽ വെറും 200 മീറ്റർ അകലെയുള്ള വീട്ടിലെ LED ബൾബ് അടക്കം എല്ലാം കേടായപ്പോഴും യാതൊരു പ്രശ്നവുമില്ലാതെ ഈ സംവിധാനം സംരക്ഷണം ഒരുക്കിയിട്ടുണ്ട്.

Intel ,Cisco & Wipro എന്നിവിടങ്ങളിൽ ഇലക്ട്രോണിക് ഡിസൈനർ ആയി 10 (പത്ത്) വർഷത്തോളം പ്രവൃത്തി പരിചയമുള്ള ഒരു എഞ്ചിനീയറാണ് ഈ ലേഖകൻ. ലേഖകൻ നിർമ്മാണത്തിൽ പങ്കാളിയായിരുന്ന പല ഉല്പന്നങ്ങളും  ലോകമെമ്പാടും വീടുകളിലും വ്യവസായങ്ങളിലും ഇന്ന് ഉപയോഗിക്കുന്നു. പരീക്ഷണ ശാലകളിൽ ഹൈ വോൾട്ടേജ് ടെസ്റ്റുകളുടെ സുരക്ഷ മാനദണ്ഡങ്ങളിൽ യോഗ്യത നേടിയതിനു ശേഷം കയറ്റി അയക്കപ്പെട്ടവയാണ് അവയെല്ലാം