ഒറിജിനൽ  ചാർജർ ഉപയോഗിച്ചാലും മൊബൈൽ  പൊട്ടിത്തെറിക്കുമോ?

  • ഗാർഹിക ഉപകരണൾ 4,000V  വരെ സുരക്ഷിതമാണ് (BIS മുദ്ര ഉള്ളവ). പക്ഷെ ഇടിമിന്നൽ  വൈദ്യുത വിതരണശൃംഖലയിൽ 40,000V-1,00,000V വരെ വോൾട്ടേജ് സൃഷ്ടിക്കുന്നു. ചെറിയ ഉപകരണങ്ങൾ  പൊട്ടിതെറിക്കുന്നു.വലിയവ നിശബ്ദമായി നശിക്കുന്നു. അത് കൊണ്ട് ഒറിജിനൽ ചാർജർ ഇപ്പോഴും സുരക്ഷിതമല്ല. BIS മുദ്രയുള്ളവ എല്ലാം ഒരുപോലെ സുരക്ഷിതമാണ്, പക്ഷെ 11KV ആർക്കിങ് അല്ലെങ്കിൽ ഇടിമിന്നലിൽ ഇവക്കൊന്നും തടയാനാവില്ല.ഇത് തടയാന്‍ നിങ്ങളുടെ വയറിങ്ങ് പരിഷ്‌കരിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ  നിങ്ങളുടെ വിലയേറിയ ഉപകരണങ്ങളിലൂടെയാവും അവ ഭൂമിയേലെത്തുക.

കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം

സ്റ്റെബിലൈസറുകൾ എല്ലാ വൈദ്യുത പ്രശ്നങ്ങളും പരിഹരിക്കുമോ?

  • സ്റ്റെബിലൈസറുകൾ  220V ൽ മാത്രം പ്രവർത്തിക്കുന്ന വൈദ്യുത ഉപകരണങ്ങളെ കുറഞ്ഞ വോൾടേജിലും(110V ) പ്രവർത്തിക്കാൻ സഹായിക്കുന്നു. 110V-240V വോൾട്ടേജ് ആവശ്യമുള്ള  വൈദ്യുതി ഉപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങളാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ചെറിയ തോതിലുള്ള(ഏകദേശം 100V ) വോൾട്ടേജ് വ്യതിയാനങ്ങളെ അതിജീവിക്കാൻ കഴിയും. അതിനാൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് സ്റ്റെബിലൈസർ ആവശ്യമില്ല.  പഴയ TV യും ഫ്രിഡ്ജ് യും 220V എലെക്ട്രിക്കൽ(ഇലക്ട്രോണിക് അല്ല) ഉപകരണങ്ങളായിരുന്നു. ഇപ്പോൾ വിപണിയിൽ ഇറങ്ങുന്നവ ഇലക്ട്രോണിക് ഉപകരണങ്ങളാണ്‌.
  • ഇലക്ട്രോണിക് ഉപകരണങ്ങൾക്ക്  വലിയ വോൾടേജ്(ഏകദേശം 4000V നു മുകളിൽ) വ്യതിയാനങ്ങളെ ചെറിയ സമയത്തേക്ക് പോലും(മൈക്രോ സെക്കൻഡ്‌സ് പോലും)  ചെറുക്കാൻ ശേഷിയില്ല. പക്ഷെ 220v വൈദ്യുത ഉപകരണങ്ങൾക്കു(pure electric device ) ഇത്തരം വലിയ വോൾടേജിനെ നെ  ചെറിയ സമയത്തേക്ക് ചെറുക്കാനാകും.
  • സ്റ്റെബിലൈസറുകൾ ഇത്തരം വലിയ വോൾടേജ് കടത്തി വിടാതെ തടയാൻ ഫിൽറ്റെർസ് ഉപയോഗിക്കുന്നു. പക്ഷെ വലിയ വോൾട്ടജുകളെ പൂർണമായി ഭൂമിയിലേക്ക് കടത്തിവിട്ടു ഇല്ലാതാകുന്നില്ല. തന്മൂലം സ്റ്റെബിലൈസർ ചില ഉപകരണങ്ങളെ സംരക്ഷിക്കുമ്പോൾ മറ്റുപകരണങ്ങളിലേക്കു കടത്തിവിട്ടു അവയെ നശിപ്പിക്കുന്നു.
  • സ്റ്റെബിലൈസറുകൾ ഒരിക്കലും സംരക്ഷിത ഉപകരണങ്ങളുടെ സംരക്ഷണം ഉറപ്പു നൽകുന്നില്ല.
  • സ്റ്റെബിലൈസറുകൾ വിദേശീയ കമ്പനികൾ വിൽക്കുന്നില്ല. കാരണം  അവയ്ക്കു രാജ്യാന്തര വിപണി ഇല്ല. രാജ്യാന്തര കമ്പനികൽ ഇന്ത്യയിൽ ups/inverter എന്നിവയും മറ്റെല്ലാ home appliance ഉം വിൽക്കുന്നുണ്ട് .
  • വൈദ്യുത ബോർഡ് ചെറിയ തോതിലുള്ള വോൾടേജ് വ്യതിയാനങ്ങൾ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതു  വഴി പരിഹരിക്കുന്നുണ്ട് . അതു കൊണ്ട് സ്റ്റെബിലൈസർ ഇപ്പോൾ ആവശ്യമില്ല
  • രാജ്യാന്തര കമ്പനികളുടെ ഇന്ത്യൻ ഓഫീസുകളും വലിയ കെട്ടിടങ്ങളും ഇപ്പോഴും പ്രവൃത്തിക്കുന്നതു ഇന്ത്യൻ വൈദ്യുതി ബോർഡ് കറന്റ്  ഉപയോഗിച്ചാണ്. അവ ഒരിക്കലും സ്റ്റെബിലൈസർ ഉപയോഗിക്കാറില്ല.

കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം

വൈദ്യുതി ഉപകരണങ്ങൾ ആവശ്യമില്ലാത്തപ്പോൾ  OFF/disconnect ചെയ്തു വച്ച് സംരക്ഷിക്കാൻ സാധിക്കില്ലേ?

  • വർഷത്തിൽ പകുതിയിലധികം  സമയം മഴക്കാലമായതിനാൽ പുറത്തു പോകുമ്പോൾ സാധനങ്ങൾ നശിച്ചു പോകാം.
  • കാമറ  പോലുള്ള സുരക്ഷാ  സംവിധാനങ്ങൾ ഓഫ് ചെയ്യുന്നത് സുരക്ഷിതമല്ല.
  • സമീപ പ്രദേശങ്ങളിൽ  ഉയർന്ന പവർ ഉള്ള മോട്ടോർ ON/OFF ചെയ്യുന്നത് ഏതു സമയത്തും വോൾടേജ് വ്യതിയാനങ്ങൾ സൃഷ്ടിക്കുന്നു.
  • പലപ്പോഴും മഴയില്ലാതെ  ഇടിമിന്നൽ സംഭവിക്കുന്നു. ശബ്‌ദം സഞ്ചരിക്കുന്നതിനേക്കാൾ ദൂരത്തിലും വേഗത്തിലും  വോൾടേജ് വൈദ്യുത വിതരണ ശൃംഖല വഴി പ്രസരിക്കുന്നതു മൂലം ഇടിമുഴക്കം കേൾക്കാതെ തന്നെ  വൈദ്യുത ഉപകാരണങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുന്നു.

നല്ല എർത്തിങ്  എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമോ?

  • നല്ല എർത്തിങ് ഉള്ള ഉപകരണങ്ങൾ വേഗം നശിക്കുന്നത്തിനുള്ള സാധ്യത കൂടുതലാണ് . കാരണം കറന്റ് ഇപ്പോഴും ഏറ്റവും നല്ല പാത തിരഞ്ഞെടുക്കുന്നു.
  • RCCB കൾ പ്രചാരത്തിലാകുന്നതിനു മുമ്പ് നല്ല എയർത്തിങ്(< 5 ohm)  3 പിൻ ലോഹ കവചമുള്ള ഇലക്ട്രിക് ഉപകരണങ്ങൾക്ക് ഫ്യൂസ് ഉപയോഗിച്ചുള്ള സംരക്ഷണത്തിന് നിര്ബന്ധമായിരുന്നു.
  • ഫ്ലാറ്റുകളും,വലിയ കെട്ടിടങ്ങളും <5 ohm പാലിക്കാൻ ശ്രദ്ധിക്കുന്നു.പക്ഷെ  സാധാരണ ചെറിയ കെട്ടിടങ്ങൾ എർത്തിങ് പലപ്പോഴും അളന്ന് നോക്കുകയോ അറ്റകുറ്റപണികൾ ചെയ്യുകയോ ചെയ്യുന്നില്ല. അവ മിക്കപ്പോഴും 100 ohm നു മുകളിലാണെങ്കിലും RCCB കൾ നന്നായി പ്രവർത്തിക്കുന്നു.
  • പഴയ കരിയും ഉപ്പും ഉപയോഗിച്ചുള്ള  എർത്തിങ് വർഷാവർഷം ദ്രവിക്കുന്നതു മൂലം  എപ്പോഴും വിശ്വസിക്കാനാകില്ല. രാസ എർത്തിങ് വളരെ കാലം നിലനിൽക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പഴയ രീതിയിൽ ഉള്ള എർത്തിങ് മഴക്കാലത്ത് നല്ലതും, ഈർപ്പം കുറയുമ്പോൾ മോശവും ആകുന്നതിനു മൂലം, ഇടിമിന്നൽ  സംരക്ഷണം ചിലപ്പോൾ പ്രവർത്തിക്കാതെ വരും.

കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം

RCCB കൾ ഇടിമിന്നലുകളിൽ നിന്നും സംരക്ഷിക്കുമോ?

  • RCCB മനുഷ്യനെ ഷോക്കേൽക്കുന്നതിൽ നിന്നും രക്ഷിക്കുന്നതിന് മാത്രമാണ്.
  • ഇലക്ട്രോ മെക്കാനിക്കൽ  ഉപകരണമായ RCCB നു സെക്കന്ണ്ടിന്റെ  ആയിരത്തിലൊന്നു(1/1000) സമയത്തിലെ പ്രവർത്തിക്കാനാവൂ. ഇടിമിന്നൽ നാശനഷ്ടം സെക്കന്ടിന്റെ പത്തു ലക്ഷത്തിലൊന്നു(1/1000,000) സമയത്തു അതിന്റെ നാശം വിതയ്കുന്നു. ചുരുക്കി പറഞ്ഞാൽ, ഇടിമിന്നൽ മൂലം RCCB ട്രിപ്പ് ആകുന്നതു ഇടിമിന്നൽ കറന്റ് നിങ്ങളുടെ ഉപകാരണത്തിലൂടെ കടന്നു പോയി എന്നതിൻറെ തെളിവ് മാത്രമാണ്. പല ചെറിയ ഇടിമിന്നലുകൾക്കു  ശേഷം മാത്രമേ ഉപകരണം നശിച്ചു പോകൂ.
  • UPS ഉള്ള  വീടുകൾ രണ്ടു  RCCB സ്ഥാപിച്ചാൽ  വൈദ്യുത ആഘാതത്തിൽ നിന്നും പൂർണ സംരക്ഷണം ഉറപ്പാക്കാനാവും
  • MCB ഷോർട്ട് സർക്യൂട്  മൂലമുള്ള തീ പിടുത്തം ഒഴിവാക്കാൻ മാത്രമാണ്.

കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം

ഉയർന്ന കെട്ടിടങ്ങൾക്കു മാത്രമാണ്  ഇടിമിന്നൽ രക്ഷാചാലകം ആവശ്യമുള്ളത്. എന്റെ പ്രദേശത്തു പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ അവ ആവശ്യമില്ല.

  • ഉയർന്ന കെട്ടിടങ്ങളിൽ നേരിട്ട് ഇടിമിന്നൽ  ഏൽക്കുകയും ഭിത്തി വിണ്ടുകീറുകയോ, വയറിങ് കരിഞ്ഞു പോവുകയോ, വൃക്ഷങ്ങൾ കത്തിപോവുകയോ ചെയ്യുന്നു.  ഇവയിൽ നിന്നും രക്ഷപെടാൻ ഇടിമിന്നൽ രക്ഷാചാലകം നിര്ബന്ധമാണ്.
  • പക്ഷെ ഇത്തരം നേരിട്ടുള്ള ഇടിമിന്നൽ ഏൽക്കുന്ന സ്ഥലങ്ങളിൽ നിന്നും   വൈദ്യുതി വിതരണ ശൃംഖല വഴി ഉയർന്ന വോൾടേജ് എല്ലായിടത്തും എത്തുകയും, ഇലക്ട്രോണിക് ഉപകരണങ്ങൾ നശിക്കുകയും ചെയ്യും. നേരിട്ട് ഇടിമിന്നൽ ഏൽക്കുന്ന കെട്ടിടങ്ങളിൽ അത് മറ്റു പ്രദേശങ്ങളിലേക്ക് പരക്കാതിരിക്കാനും, കെട്ടിടത്തിലെ ഉപകരണങ്ങൾ സംരക്ഷിക്കാനും കൂടുതൽ സംരക്ഷണം ആവശ്യമാണ്‌.

ഇലക്ട്രോണിക് ഉപകരണ നിർമാതാക്കൾ കൂടുതൽ ഉപകരണങ്ങൾ വിറ്റഴിക്കാനായി അവ വാറന്റി പീരീഡ് നു ശേഷം മനപ്പൂർവം കേടാക്കുന്നു.

  • ഒരു നിർമാതാവും തന്റെ ഉപകരണം പെട്ടെന്ന് ചീത്തയാക്കി ബ്രാൻഡ് പേര് മോശമാക്കാൻ  ആഗ്രഹിക്കുന്നില്ല. അവയെല്ലാം സ്റ്റാൻഡേർഡ്(EFT standard 61000-4-5) ഓവർ വോൾടേജ് പരീക്ഷണങ്ങൾ അതിജീവിക്കുന്നു എന്ന് ഉറപ്പാക്കിയ ശേഷമാണ് വിപണിയിൽ  ഇറക്കുന്നത്. പക്ഷെ, ഉപയോഗ സാഹചര്യത്തിൽ പലപ്പോഴും സ്റ്റാൻഡേർഡ്നേക്കാൾ പത്തിരട്ടിയിലധികം വോൾട്ടേജ് ഏൽക്കുകയും ഉപകരണം വേഗം നശിക്കുകയും ചെയ്യും. ഉപയോഗ സാഹചര്യങ്ങൾ നിയന്ത്രിക്കാൻ നിർമാതാവിന് സാധിക്കാത്തതിനാൽ മിനിമം വാറന്റി പീരീഡ് നൽകി ഉപഭോക്താവിനെ സംതൃപ്തനാക്കാൻ ശ്രമിക്കുന്നു.

പെട്ടെന്ന് ON/OFF ചെയ്യുന്നത് പെട്ടെന്ന് കേടാകുന്നതിനു  കാരണമാകുന്നുണ്ടോ?

  • വൈദ്യുതി കൊണ്ട് ചലിക്കുന്ന ഉപകരണങ്ങൾക്ക് തേയ്മാനം ഉണ്ടാകാം. പക്ഷെ അവയും 3 – 5  വർഷം തുടർച്ചായി ON/OFF ചെയ്യാനായി നിര്മിക്കപ്പെട്ടെരിക്കുന്നു.
  • ചലനമില്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ON/OFF മൂലം ഒരു തേയ്മാനവും സംഭവിക്കുന്നില്ല.ഇത് നമ്മൾ ഓൺ ഓഫ് ചെയ്യുമ്പോൾ ആണ്.
  • പക്ഷെ ട്രാൻഫോമറുകൾ ഓൺ/ഓഫ് ചെയ്യുന്നത് വൈദ്യുത ലൈനിൽ ഒരു മോട്ടോർ ഓൺ ഓഫ് ആകുന്നത് പോലെ തന്നെ സ്പൈക്സ് സൃഷ്ടിക്കുന്നു. അത് കൊണ്ട് വൈദ്യുതി വന്നും പോയും ഇരിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കാം.

പാശ്ചാത്യ ഉപകരണങ്ങൾ ഉയർന്ന നിലവാരം പുലർത്തുന്ന കാരണം നിലനിൽക്കുമോ? ചൈനയുടെ ഉപകരണങ്ങൾ പെട്ടെന്ന് നശിക്കുമോ ?

  • ആഗോളവത്കരിക്കപ്പെട്ട ലോക വിപണിയിൽ(WTO നിയന്ത്രിതം) ഈ കാലഘട്ടത്തിൽ എല്ലാവരും  വികസിത രാജ്യങ്ങളിൽ ഉത്പന്നങ്ങൾ രൂപകൽപന ചെയ്യുകയും വികസ്വര രാജ്യങ്ങളിൽ ചെലവ് കുറച്ചു നിർമിക്കുകയും ചെയ്യുന്നു. ഐഫോണുകൾ വരെ ചൈനയിലാണ് നിർമ്മിക്കപ്പെടുന്നത്. ഏതുല്പന്നവും പേറ്റൻറ്  കാലാവധി കഴിഞ്ഞാൽ ആർക്കും നിയമപരമായി നിർമിക്കാൻ സാധിക്കും. പേറ്റൻറ് കാലാവധിയിൽ മറ്റു കമ്പനികൾക്ക് വേണ്ടി ഉല്പാദിപ്പിച്ച സാധനങ്ങൾ പേറ്റന്റ് കാലാവധിക്കു ശേഷം അതെ ഗുണ നിലവാരത്തോടെ ചൈന സ്വതന്ത്രമായി വിറ്റഴിക്കുന്നു. കാരണം ചൈന പേറ്റൻറ്  കാലാവധിയിൽ ആർജ്ജിച്ച നിപുണത ഇവിടെ പ്രയോജനപ്പെടുത്തുന്നു.

ഗ്രാമങ്ങളിലെ വൈദ്യുത  വിതരണ ശൃംഖല മോശവും നഗരങ്ങളിലെ വൈദ്യുത  വിതരണ ശൃംഖല മെച്ചപ്പെട്ടതുമാണോ ?

  • വൈദ്യുതിയുടെ ലഭ്യത മാറ്റിനിർത്തിയാൽ,പട്ടണങ്ങളിലും ഗ്രാമങ്ങളിലും വിതരണ ശൃംഖല ഒരു പോലെയാണ്.  ഗ്രാമങ്ങളിലെ ഒറ്റപ്പെട്ട വീടുകളിൽ പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നു എന്ന തോന്നൽ സൃഷ്ടിക്കപ്പെടുന്നു. എങ്കിലും, പട്ടണങ്ങളിൽ overvoltage പ്രശ്നങ്ങൾ  പലവീടുകളിലായി വിഭജിക്കപ്പെട്ടു പോകുന്നതിനാൽ ശ്രദ്ധിക്കപ്പെടുന്നില്ല. പട്ടണങ്ങളിൽ ഭൂഗർഭ വിതരണ ശൃംഖല ഉണ്ടെങ്കിൽ അപകടങ്ങളും, ഹൈ വോൾട്ടേജ് ലൈൻ പൊട്ടിവീഴുന്നതു കൊണ്ടുണ്ടാകുന്ന വോൾട്ടേജ് പ്രശ്നങ്ങളും കുറയും.

ഈ കാലഘട്ടത്തിൽ ഉപകരണങ്ങളുടെ നിലവാരതകർച്ച മൂലം  പെട്ടെന്ന് കേടാകുന്നുണ്ടോ? പഴയകാലങ്ങളിലെ ഉപകരണങ്ങൾ കൂടുതൽ കാലം  നിലനില്ക്കുന്നുണ്ടോ?

  • ഏതാണ്ട് എല്ലാ വൈദ്യുത ഉപകരണങ്ങളും, വൈദ്യുതിലാഭത്തിനു വേണ്ടി ഇലക്ട്രോണിക് ആയി മാറ്റിക്കൊണ്ടിരിക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ ഓവർ വോൾടേജിൽ പെട്ടെന്ന് കേടുവരുന്നു.  പഴയ ഫാനുകൾ എലെക്ട്രിക്കൽ റെഗുലേറ്റർ ആയതിനാൽ ഇടിമിന്നൽ കടന്നു പോയാലും ചിലപ്പോൾ അതിജീവിക്കും. പക്ഷെ, പുതിയ ഇലക്ട്രോണിക്സ് റെഗുലേറ്റർ പെട്ടെന്ന് കേടാകും . പഴയ ഫിലമെന്റ് ബൾബ് ഇടിമിന്നലിൽ കേടാകാതെയിരിക്കാം. പക്ഷെ പുതിയ ഇലക്ട്രോണിക്  LED ബൾബുകൾ പെട്ടെന്ന് കേടാകും. ഇടിമിന്നലുകൾ എന്നും ലൈനിൽ ഉള്ള ഉപകാരണങ്ങളിലൂടെ ഭൂമിയിൽ എത്തുന്നു. അതിനാൽ ഇടിമിന്നലുകൾക്കു മറ്റൊരു എളുപ്പവഴി നൽകിയാൽ നമ്മുടെ വിലയേറിയ ഉപകരണങ്ങൾ സംരക്ഷിക്കാം.
Intel ,Cisco & Wipro എന്നിവിടങ്ങളിൽ ഇലക്ട്രോണിക് ഡിസൈനർ ആയി 10 (പത്ത്) വർഷത്തോളം പ്രവൃത്തി പരിചയമുള്ള ഒരു എഞ്ചിനീയറാണ് ഈ ലേഖകൻ. ലേഖകൻ നിർമ്മാണത്തിൽ പങ്കാളിയായിരുന്ന പല ഉല്പന്നങ്ങളും  ലോകമെമ്പാടും വീടുകളിലും വ്യവസായങ്ങളിലും ഇന്ന് ഉപയോഗിക്കുന്നു. പരീക്ഷണ ശാലകളിൽ ഹൈ വോൾട്ടേജ് ടെസ്റ്റുകളുടെ സുരക്ഷ മാനദണ്ഡങ്ങളിൽ യോഗ്യത നേടിയതിനു ശേഷം കയറ്റി അയക്കപ്പെട്ടവയാണ് അവയെല്ലാം. ലേഖകന്റെ ഫേസ്ബുക് പ്രൊഫൈൽ ഇവിടെ കൊടുക്കുന്നു.