പഴയ വയറിങ്ങിനു കുഴപ്പം ഒന്നും ഇല്ല. അപ്പൊ മാറ്റണോ?

പഴയ CRT ടിവികൾ യാതൊരു കുഴപ്പമില്ലാഞ്ഞിട്ടും നമ്മൾ മാറ്റിയിട്ടുണ്ട്‌. എന്ത് കൊണ്ട്?

കൂടുതൽ സംവിധാനങ്ങൾക്ക് വേണ്ടി സൗകര്യങ്ങൾക്കായി

അപ്പോൾ വയറിങ്…

കൂടുതൽ സുരക്ഷക്ക് വേണ്ടി ഫ്യൂസുകൾ മാറ്റണം. ഇല്ലെങ്കിൽ അത് നിങ്ങളുടെ മരണത്തിനു വരെ കാരണമാകാം. അല്ലെങ്കിൽ ഒരു തീപിടുത്തതിനും ഇത് കാരണമാകാം. 11kV പൊട്ടിവീണുണ്ടാകുന്ന നാശ നഷ്ടങ്ങളും ഏറ്റവും കൂടുതൽ ഉണ്ടാവുക ഫ്യൂസ് മാത്രം ഉള്ള വീടുകളിൽ ആയിരിക്കും എന്നാണ് ElectroExpert ന്റെ അനുഭവം. 

എന്തു കൊണ്ട്,എന്തു കൊണ്ട്, എന്തു കൊണ്ട്?

ഫ്യൂസുകൾ പ്രവർത്തിക്കണമെങ്കിൽ സെക്കൻഡുകൾ വേണം.. അപ്പോഴേക്കും പലപ്പോഴും വയറും ഉപകരണങ്ങളും കരിഞ്ഞിട്ടുണ്ടാവും പക്ഷെ MCB കൾ മില്ലിസെക്കന്റുകളിൽ പ്രവർത്തിക്കുന്നത് കൊണ്ട് കേടുപാടുകൾ ഇല്ലാതാവും.  അത് കൊണ്ട് ഫ്യൂസുകൾ മാറ്റി MCB സ്ഥാപിക്കുക പക്ഷെ MCB മനുഷ്യ ജീവനെ സംരക്ഷിക്കാൻ പോന്നതല്ല.ഷോർട് സർക്യൂട് മൂലം തീ പിടിക്കുന്നത് മാത്രം ഒഴിവാക്കാനാണ് MCB. അപ്പൊ അതിനു MCB കൂടാതെ  RCCB വേണം

പണ്ട് നമ്മുടെ പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ടാവും മുറ്റമടിക്കുമ്പോൾ എയർത്തിങ്ങിനടുത്തു ഷോക്ക് അടിക്കുന്ന കാര്യം.

ഇതെങ്ങനെ സംഭവിക്കുന്നു. പഴയ മെയിൻ സ്വിച്ചിലുള്ള എബോണിറ്റ് റോഡ് കാലപ്പഴക്കം കൊണ്ട് കേടാവുന്നു. അപ്പോൾ അത് മെയിൻ സ്വിച്ചിൻ്റെ ലോഹകവചം വഴി എയർത്തിങ് ആവുന്നു. എയർത്തിങ് അത്ര ശക്തിയില്ലാത്ത കൊണ്ട് ഫ്യൂസ് പ്രവർത്തിക്കില്ല. ഇങ്ങനെ ഈയിടെ കേരളത്തിൽ 2 അപകടം സംഭവിച്ചിട്ടുണ്ട്. അത് കൊണ്ട് പഴയ മെയിൻ സ്വിച്ച് മാറ്റി ഐസൊലേറ്റർ സ്ഥാപിക്കുക.

അപകട വിവരങ്ങൾ താഴെ കൊടുക്കുന്നു. ഇത് ഫേസ്ബുക് പേജ് ൽ നിന്നാണ്

“Fatal accident to Mony (60) a native of Tamilnadu on 7/7/18 under E/S Baypoor, Kozhikode. Suspected leakage from main switch to earth conductor.”

See the ebonite rod conducting to the handle

മറ്റൊരു ലീക്: തവള ചത്തത് കണ്ടത് കൊണ്ട് മനുഷ്യന് അപകടം ഉണ്ടായില്ല

See the frog electrocuted

This ebonite rod in the main switch caused above accident,electrocuting the frog

ഇനി ഈ വിഷയത്തിൽ KSEB ഇറക്കിയ സർക്കുലർ കാണുക

ഇനി പഴയ വയറുകൾ മാറ്റണോ?

തീയേ ചെറുക്കുന്ന വയറുകൾ(FR) ആണെങ്കിൽ ഷോർട് CIRCUIT മൂലം തീ തുടങ്ങിയാലും പടരാതിരിക്കും.  കൃത്യമായ റേറ്റിംഗ് ഉള്ള MCB ആണെങ്കിൽ ഷോർട് സർക്യൂട്ട് മൂലം തീ ഉണ്ടാകാൻ സാധ്യത ഇല്ല. പക്ഷെ ഫ്യൂസുകൾ ആണെങ്കിൽ FR കേബിൾ അത്യാവശ്യം ആണ്. പിന്നെ MCB ആണെങ്കിലും ഇടിമിന്നലിൽ പ്ലഗുകളിൽ കൂടി തീ വരുന്ന സാഹചര്യം ഉണ്ടെങ്കിൽ തീ പടരാതിരിക്കാൻ FR കേബിൾ നിര്ബന്ധമാണ്. പ്ലഗിൽ കൂടി തീ വരുന്നത് പോലുള്ള സാഹചര്യം ഉണ്ടെങ്കിൽ  പഴയ മെയിൻ സ്വിച്ചുമാറ്റി ഐസൊലേറ്റർ വയ്ക്കുമ്പോൾ അത് കൂടും. അത്തരം സ്ഥലങ്ങളിൽ RCCB കൾ പെട്ടെന്ന് നശിക്കും(MCB അല്ല). അത് കൊണ്ട് അതിനു ElectroExpert പോലുള്ള സംവിധാനങ്ങൾ ആവശ്യമാണ്.

 

ഇനി ഏകദേശ ചിലവുകൾ സിംഗിൾ ഫേസ്  താഴെ കൊടുക്കുന്നു

മെയിൻ ബോക്സ്

MCB 5 എണ്ണം  – 750 രൂപ

ബോക്സ് ഒരെണ്ണം 1000 രൂപ

ഐസൊലേറ്റർ 500 രൂപ

——-

RCCB – 2000 രൂപ

വയർ ഒരു റോൾ 2000 രൂപ

————-

പണിക്കൂലി 1000

ഇതാണ് മൊത്തം ചെലവ്… 6250 രൂപ

——————

 

ഉപസംഹാരം

വൈദ്യുത ബോർഡ് RCCB ഇല്ലാതെ പുതിയ കണക്ഷൻ നൽകുന്നില്ല എന്നാണ് എന്റെ അറിവ്. കാരണം അത് സുരക്ഷക്ക് അത്യാവശ്യമുള്ള ഒന്നാണ്.

പിന്നെ RCCB കളും വീട്ടുപകരണങ്ങളും കേടാകാതിരിക്കാൻ ElectroExpert പോലുള്ള സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.

Intel , Cisco  & Wipro എന്നിവിടങ്ങളിൽ ഇലക്ട്രോണിക് ഡിസൈനർ ആയി 10 (പത്ത്) വർഷത്തോളം പ്രവൃത്തി പരിചയമുള്ള ഒരു എഞ്ചിനീയറാണ് ഈ ലേഖകൻ. ലേഖകൻ നിർമ്മാണത്തിൽ പങ്കാളിയായിരുന്ന പല ഉല്പന്നങ്ങളും  ലോകമെമ്പാടും വീടുകളിലും വ്യവസായങ്ങളിലും ഇന്ന് ഉപയോഗിക്കുന്നു

വൈദ്യുത പ്രശ്നങ്ങളുടെ സാങ്കേതിക കാരണങ്ങളും പരിഹാരങ്ങളും മാത്രമാണ് ഇവിടെ നിർദേശിക്കുന്നത്. ഈ വിഷയങ്ങളെ കുറിച്ച് സാങ്കേതികമായി സംവദിക്കാൻ തയ്യാറാണ്.വായനക്കാർ സ്വന്തം ഉത്തരവാദിത്തത്തിലും വിവേകത്തോടെയും മാത്രമേ ഈ അറിവുകൾ പരീക്ഷിക്കാവൂ.

 

——————-