വൈദ്യുത സുരക്ഷ(RCCB)കൾ ഒരു ശല്യമാകുന്നുവോ?

വൈദ്യുത ഡിസ്ട്രിബൂഷൻ ബോക്സിലെ RCCB മറ്റെല്ലാ ഉപകരണങ്ങളിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് ഉപകരണമാണ്. MCB,ISOLATOR ഇവയെല്ലാം എലെക്ട്രിക്കൽ അല്ലെങ്കിൽ എലെക്ട്രോമെക്കാനിക്കൽ ആണ്.

RCCB യും MCB യും ISOLATOR യും  തമ്മിലുള്ള വ്യത്യാസം അറിയില്ലെങ്കിൽ ഇവിടെ നോക്കുക

ഇടിമിന്നൽ ഇല്ലാതെയും ഷോക്ക് അടിക്കാതെയും വെറുതെ ട്രിപ്പ് ആകുന്നതു എന്തുകൊണ്ട്?പലപ്പോഴും ഇവ അസമയത്തു  ഓഫ് ആകുകയും ഇൻവെർട്ടർ ബാറ്ററി തീരുമ്പോൾ മാത്രം അറിയുകയും ചെയ്യുന്നു. എന്ത് ചെയ്യാനാകും?

ഇടിമിന്നൽ ഇല്ലാതെ പലതരം സ്പൈകുകൾ ലൈനിൽ ഉണ്ടാവുന്നുണ്ട്. ന്യൂട്രൽ ഇൻബാലൻസ് അതിനൊരു ഉദാഹരണമാണ്. 3 ഫേസ് ലൈനിൽ ന്യൂട്രൽ പൂജ്യം വോൾട്ട് ആയിരിക്കുന്നത് മൂന്ന് ഫേസിലും ഒരേ അളവിൽ ലോഡ് ഉള്ളപ്പോഴാണ്. ഇത് പലപ്പോഴും ആളുകൾ സൗകര്യം പോലെ ഫേസ് മാറ്റുന്നത് മൂലമോ, ചില ഫേസുകളിൽ കൂടുതൽ ലോഡ് ഉള്ളതുകൊണ്ടോ അവ തമ്മിലുള്ള സമത്വം നഷ്ടപ്പെടുകയും ബാക്കി കറന്റ് ന്യൂട്രലിലൂടെ എയർത്തിലേക്കൊഴുകുകയും ചെയ്യും. ഇത് ഒരു ഓവർ വോൾടേജ് സൃഷ്ടിച്ചു ഉപകരണങ്ങളെ കേടാക്കും. ഇത്തരം ഒരു പ്രശ്‍നം മൂലം ന്യൂട്രൽ ലൈനിലെ പ്രൊട്ടക്ഷൻ മൊഡ്യൂളുകൾ മാത്രം  മാസാമാസം നശിച്ചു പോകുന്നതു കണ്ടിട്ടുണ്ട്. ElectroExpert ഞങ്ങളുടെ പ്രശ്നമല്ല(ഇടിമിന്നൽ അല്ല) എന്ന് പറഞ്ഞു കൈകഴുകാതെ ടൈപ്പ് 1 മൊഡ്യൂൾ ഇട്ടു പ്രശ്‍നം പരിഹരിക്കുകയും അത് വരെ താത്കാലികമായി മൊഡ്യൂളുകൾ സൗജന്യമായി മാറികൊടുക്കുകയും ചെയ്തു.

CCTV പോലുള്ള സംരക്ഷണങ്ങളോ ഫ്രിഡ്‌ജോ ഒക്കെ പ്രതീക്ഷിക്കാതെ ഓഫ് ആകുന്നതു കഷ്ടമാണ്. പലപ്പോഴും എലെക്ട്രിഷ്യൻ നോക്കുമ്പോൾ പ്രശ്നങ്ങൾ ഇല്ലാതെയും ഇരിക്കും.

ഏറ്റവും പ്രധാന കാരണം ചെറിയ കറന്റ് വലിക്കുന്ന ഏതെങ്കിലും ഉപകരണം ന്യൂട്രാലിനു പകരം എയർത്തിൽ കണക്ട് ചെയ്തതാകാം. ഇത് എളുപ്പത്തിൽ കണ്ടു പിടിക്കാവുന്നതേ ഉള്ളു.

ElectroExpert ന്റെ അനുഭവത്തിൽ പഴയ വയറിങ് പലതവണ പ്ലഗിൽ കൂടി തീ വന്നു ഇൻസുലേഷൻ നശിക്കുന്നത് ഇത്തരം അനുഭവത്തിനു കാരണമായത് കണ്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ 2500V നെങ്ങിലും ഇൻസുലേഷൻ ടെസ്റ്റ് നടത്തുക. വൈദ്യുതബോർഡ് 500V ആണ് ആവശ്യപെടുന്നതെങ്കിലും സർജ് പ്രൊട്ടക്ടറുകൾ 2000V നടുത്താണ് നിയന്ത്രിച്ചു നിർത്തുന്നത്. അതുകൊണ്ടു, ഈ വോൾട്ടേജ് വരെ എയർത്തിലേക്കു ലീക് ഇല്ല എന്നുറപ്പിക്കുക.

മറ്റൊരു കാരണം 20mA യിൽ RCCB ട്രിപ്പ് ആകുമെങ്കിലും ഏതെങ്കിലും 3 പിൻ ഉദാഹരണത്തിന് 10mA ലീക് ചെയ്യുന്നുണ്ടെങ്കിൽ മറ്റൊരു 10Ma എന്തെങ്കിലും ഉപകരണങ്ങൾ ഓൺ ആകുമ്പോൾ ഉണ്ടാവാം. ഇത്തരം ട്രിപ്പുകൾ ഈ രണ്ടുപകരണങ്ങളും ഓൺ ആയി ഒരു പ്രത്യേക ലോഡിൽ മാത്രമേ ലഭിക്കൂ എന്നതിനാൽ കണ്ടുപിടിക്കാൻ പാടാണ്. പക്ഷെ ശ്രദ്ധയോടെ നിരീക്ഷിച്ചു ഓരോ സമയത്തും ഉള്ള ലീക് അളന്നു തിട്ടപ്പെടുത്തിയാൽ പരിഹരിക്കാവുന്നതേ ഉള്ളു.

ഇവ എന്ത് കൊണ്ട് എല്ലാ മാസവും ടെസ്റ്റ് ചെയ്യണം?

ഇലക്ട്രോണിക് ആയതുകൊണ്ട് ചെറിയ ലീക് പോലും പരിശോധിക്കാൻ മാത്രം കഴിവുള്ളവയാണ്. പക്ഷെ MCB കളിൽ  നിന്നും വ്യത്യസ്തമായി ഒരു ചെറിയ ഇലക്ട്രോണിക് സർക്യൂട്ടിനാൽ ആണ് പ്രവർത്തിക്കുന്നത്. ഈ ഇലക്ട്രോണിക് ഈ ഇലക്ട്രോണിക് സർക്യൂട്ട് കേടായാലും കറന്റ് കടന്നുപോകും. ലീക് ഉണ്ടെങ്കിൽ ഓഫ് ആകില്ല എന്ന് മാത്രം . എല്ലാ മാസവും ടെസ്റ്റ് ചെയ്യണ്ട എന്നുണ്ടെങ്കിൽ എലെക്ട്രോസ്‌പെർട് പോലുള്ള സംരക്ഷണങ്ങൾ ഉറപ്പാക്കുക.

നിർഭാഗ്യവശാൽ കേടായ ശേഷം ഷോക്ക് അടിച്ചാലോ?

പലപ്പോഴും ഓഫ് ആകുമ്പോൾ മാത്രമാണ് നാം RCCB  ശ്രദ്ധിക്കുന്നത്. പലപ്പോഴും ഫാൻ പോലെയുള്ള 2 പിൻ  ഉപകരണങ്ങൾ ഇടിമിന്നലേറ്റ് നശിക്കുമ്പോൾ RCCB ട്രിപ്പ് ആകാതിരിക്കുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും.

ഇത്തരം അവസരങ്ങളിൽ കത്തിപോകാൻ യാതൊന്നും ഇല്ലാതിരുന്നാൽ(എല്ലാം ഓഫ് ചെയ്തിട്ടാൽ) ഫേസിനും ന്യൂട്രലിനും ഇടയിലുള്ള ഉയർന്ന വോൾട്ടേജ്  RCCB യെ നശിപ്പിക്കുന്നു(4000V) . ഇത് നാം അറിയില്ല. അത് കൊണ്ട് RCCB കൾ സര്സഖിതമാണെന്നു ഉറപ്പിക്കുക.

ഓഫ് ചെയ്തിട്ടാൽ കേടാകാതെ ഇരിക്കുമോ?

    പല സ്വിച്ചുകളും 4000V വരെയാകും റേറ്റിംഗ്. 4000V കഴിഞ്ഞാൽ അവ ആർക്കിങ് വഴി വായുവിൽ 1MM വരെ ചാടി കടക്കും. അപ്പോൾ 40,000V വരുന്ന ഇടിമിന്നലിന് സ്വിച്ചുകൾ ഒരു തടസമേ അല്ലാതാകും(1CM ആർക്കിങ്).

ISI മാർക്ക് ഉണ്ടെങ്കിൽ കൂടുതൽ നിലനിൽക്കുമോ?

ISI മാർക്ക് ഇന്റർനാഷണൽ മാർക്ക് ഉണ്ടോ എന്നുള്ള ഒരു പരിശോധനയാണ്..4 KV വരെയുള്ള വോൾട്ടേജിൽ പത്തു വർഷത്തിലധികം (5000 തവണ) പ്രവർത്തിക്കുവാനും വേണ്ടിയാണ്. ഇടിമിന്നലുകൾ ഇതിനേക്കാൾ 10 മടങ്ങു വോൾട്ടേജിനു കാരണമാകുന്നതിനാൽ അവയുടെ കാലാവധി കുറയുന്നു. RCCB കൾക്ക് ഇടിമിന്നലിൽ നിന്ന് സ്വയം സംരക്ഷിക്കാനുള്ള കഴിവില്ല. ഓരോ ബ്രാൻഡുകളും അവരുടേതു മെച്ചം എന്നവകാശപെടുമെങ്കിലും പേറ്റന്റ് കാലാവധി കഴിഞ്ഞ സാധനങ്ങളിൽ ബ്രാൻഡുകൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കാറില്ല.

ഒത്തിരി തവണ ട്രിപ്പ് ആയാൽ കേടാകുമോ?

5000 തവണ വരെ ടെസ്റ്റ് ചെയ്യപ്പെട്ടവയാണിവ. ഉയർന്ന വോൾടേജ് മാത്രമാണ് ഇത് കേടാകാനുള്ള സാധാരണ കാരണം. കാലപ്പഴക്കം കൊണ്ട് സ്പ്രിങ്ങുകൾ പ്രവർത്തിക്കാതെ കേടാകുന്നത് MCB എന്നത് പോലെ RCCB ക്കും ബാധകമാണ്.

ഇലക്ട്രോ മെക്കാനിക്കൽ  ഉപകരണമായ RCCB നു സെക്കന്ണ്ടിന്റെ  ആയിരത്തിലൊന്നു(1/1000) സമയത്തിലെ പ്രവർത്തിക്കാനാവൂ. ഇടിമിന്നൽ നാശനഷ്ടം സെക്കന്ടിന്റെ പത്തു ലക്ഷത്തിലൊന്നു(1/1000,000) സമയത്തു അതിന്റെ നാശം വിതയ്കുന്നു. ചുരുക്കി പറഞ്ഞാൽ, ഇടിമിന്നൽ മൂലം RCCB ട്രിപ്പ് ആകുന്നതു ഇടിമിന്നൽ കറന്റ് നിങ്ങളുടെ ഉപകാരണത്തിലൂടെ കടന്നു പോയി എന്നതിൻറെ തെളിവ് മാത്രമാണ്. പല ചെറിയ ഇടിമിന്നലുകൾക്കു  ശേഷം മാത്രമേ ഉപകരണം നശിച്ചു പോകൂ

RCCB / ELCB യെ ആര് സംരക്ഷിക്കും ??

ഒറ്റവാക്കിൽ പറഞ്ഞാൽ സർജ് പ്രൊട്ടക്ഷൻ ആണ് അതിനുള്ള പ്രതിവിധി..  ElectroExpert ആദ്യമായി സർജ് ഉൾപ്പെടെ പരിപൂർണ ഓവർവോൾടേജ് സുരക്ഷ ഉപകരണങ്ങൾക്കുള്ള ഇൻഷുറൻസ് സഹിതം നൽകുന്നു. സുരക്ഷ എത്ര തവണ പ്രവർത്തിച്ചു എന്ന് കൌണ്ടർ വച്ച് കാണാവുന്നതാണ്.അനാവശ്യമായ RCCB ട്രിപ്പുകൾ പൂർണമായി ഒഴിവാക്കുകയും ഒപ്പം തന്നെ  RCCB കൾ കേടാവുന്നതും ഒഴിവാക്കും.. ഏതു തരം RCCB ട്രിപ്പുകളെയും പരിശോധിക്കാനുള്ള ഉപകരണങ്ങളും ElectroExpert ന്റെ കൈവശം ഉണ്ട്.

വാലറ്റം: മിക്ക CCTV ക്യാമെറ കേടുകളും ക്യാമറയുടെ ക്വാളിറ്റി എന്ന് പറഞ്ഞു തള്ളിക്കളയാറാണ്. ഇവയെല്ലാം ഉള്ളിൽ ഒന്ന് തന്നെയാണെന്നാണ് ലേഖകന്റെ നന്നാക്കൽ അനുഭവം(സാധാരണ CCTV ക്യാമറകൾ ).  വൈദ്യുത ലൈൻ പ്രശ്നങ്ങളെ ഒഴിവാക്കാൻ ശ്രമിക്കാത്തത് കൊണ്ടാണ് ഈ പ്രശ്നങ്ങൾ. CCTV ക്യാമെറകൾ നാം കാണുന്നത് കഴിഞ്ഞ 10 വർഷത്തിലാണെങ്കിലും ഇവ 30-40 വർഷമായി ഉപയോഗിക്കപെടുന്ന വളരെ പക്വമായ സാങ്കേതിക വിദ്യയാണ്. അത് കൊണ്ടു കാമറ കമ്പനികളെ കുറ്റം പറയുന്നതിൽ വലിയ കാര്യമില്ല