Intel ,Cisco & Wipro എന്നിവിടങ്ങളിൽ ഇലക്ട്രോണിക് ഡിസൈനർ ആയി 10 (പത്ത്) വർഷത്തോളം പ്രവൃത്തി പരിചയമുള്ള ഒരു എഞ്ചിനീയറാണ് ഈ ലേഖകൻ. ലേഖകൻ നിർമ്മാണത്തിൽ പങ്കാളിയായിരുന്ന പല ഉല്പന്നങ്ങളും  ലോകമെമ്പാടും വീടുകളിലും വ്യവസായങ്ങളിലും ഇന്ന് ഉപയോഗിക്കുന്നു. പരീക്ഷണ ശാലകളിൽ ഹൈ വോൾട്ടേജ് ടെസ്റ്റുകളുടെ സുരക്ഷ മാനദണ്ഡങ്ങളിൽ യോഗ്യത നേടിയതിനു ശേഷം കയറ്റി അയക്കപ്പെട്ടവയാണ് അവയെല്ലാം. ലേഖകന്റെ ഫേസ്ബുക് പ്രൊഫൈൽ ഇവിടെ കൊടുക്കുന്നു.

അതിനേക്കാൾ ഉപരിയായി ഈ ലേഖകൻ 8  വർഷമായി ബാംഗ്ളൂരിലും മാതാപിതാക്കൾ താമസിക്കുന്ന നാട്ടിലെ വീട്ടിലും (KERALA-686636) ഒരു സ്റ്റെബിലൈസർ പോലും ഇതുവരെ ഉപയോഗിച്ചിട്ടില്ല . സൈൻവേവ് ഇൻവെർട്ടർ, LED ടിവി, വാഷിംഗ് മെഷീൻ, ഇൻവെർട്ടർ ഫ്രിഡ്ജ്, മൈക്രോവേവ്, കമ്പ്യൂട്ടർ, ലാപ്ടോപ്പ് ചാർജറുകൾ, പ്രിൻറർ, പലതരം റൂട്ടറുകൾ (MULTI-WAN ഉൾപ്പെടെ), ഗൂഗിൾ ഹോം, മൊബൈൽ ചാർജറുകൾ, എൽ ഇ ഡി ബൾബുകൾ, ട്യൂബ് ലൈറ്റുകൾ, വിലയേറിയ BLDC ഫാനുകൾ, സാധാരണ ഫാനുകൾ, സ്മാർട്ട് സ്വിച്ചുകൾ, സ്മാർട്ട് ബൾബുകൾ, എയർ പ്യൂരിഫയറുകൾ, CCTV എന്നിവയും  കൂടാതെ ഓസിലോസ്കോപ്പ് (Tektronix ന്റെ ഏറ്റവും താഴ്ന്ന മോഡൽ; 40,000 രൂപയാണ് വില) ഉൾപ്പടെയുള്ള ലാബ് ഉപകരണങ്ങളും ബാംഗ്ലൂരിലും നാട്ടിലും വീട്ടിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുന്നുണ്ട്. എയർ കണ്ടീഷണർ ഒരു ആവശ്യമായി തോന്നിയിട്ടില്ലാത്തതു കൊണ്ട് ഇത് വരെ വാങ്ങിയിട്ടില്ല.

സ്റ്റെബിലൈസറിനു പകരം ഇവയ്ക്ക് ലേഖകൻ ഉപയോഗിക്കുന്നത് ElectroExpert സംരക്ഷണമാണ്. ഈ ഉപകരണങ്ങളൊന്നും ഒരിക്കലും വൈദ്യുത പ്രശ്നങ്ങൾ മൂലം കേടായിട്ടില്ല. ഇന്റർനെറ്റ് എപ്പോഴും ഉപയോഗിക്കപ്പെടുന്നത് മൂലം ഇവയൊക്കെ മിക്കപ്പോഴും ഓൺ  ആയിരിക്കും. ഇന്റർനെറ്റ് ലഭ്യത എപ്പോഴും ഉറപ്പാക്കാൻ രണ്ട് ഇന്റർനെറ്റ് കണക്ഷൻ ഒരേസമയം ഉപയോഗിക്കുന്നുണ്ട്. പക്ഷെ പലപ്പോഴും മെക്കാനിക്കൽ ഘടകങ്ങളുടെ കേടു മൂലം വാഷിംഗ് മെഷീനും മൈക്രോവേവ് അവ്നും ഹാർഡ്‍ഡിസ്കും കേടായതായി കണ്ടിട്ടുണ്ട്. ഇതുകൊണ്ടു തന്നെ ഇപ്പോൾ വാറന്റി നോക്കാതെ പല ഉപകരണങ്ങളും ഇറക്കുമതി ചെയ്യാറുമുണ്ട്.

ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ആദ്യത്തെ 5 കൊല്ലം പ്രവർത്തിച്ചാൽ തന്നെ വിജയകരമാണ് എന്ന് ലേഖകൻ കരുതുന്നു. ഇവയ്ക്കൊന്നും കുഴപ്പമില്ല എന്ന് 8 കൊല്ലത്തിനു ശേഷം  പറയുന്നത് ഈ അടിസ്ഥാനത്തിലാണ്.

ഇനി ഈ നിരീക്ഷണങ്ങളിൽ നിന്നും വൈദ്യുത പ്രശ്നങ്ങൾക്കുള്ള 5 പരിഹാരങ്ങളെയും ഓരോന്നിന്റെയും ന്യൂനതകളും വിശദീകരിക്കാം. അവയുടെ ഏകദേശ വിലയും ബ്രാക്കറ്റിൽ  കൊടുക്കുന്നു

  1.  സ്റ്റെബിലൈസർ(1000-3000)
  2.  സ്പൈക്ക് അറസ്റ്റർ(500-2500)
  3.  ഹൈ ലോ കട്ട് & യു പി എസ് (UPS)(~Rs.25,000)
  4. ഹോൾ ഹൗസ് സേർജ് അറസ്റ്റർ(~Rs 5,000-2,00,000)
  5. ട്രാൻസ്ഫോർമർ(~10Lakhs)

 

  1.  സ്റ്റെബിലൈസറുകൾ

ചില സ്പൈക്ക് അറസ്റ്ററുകൾ കൂട്ടിചേർത്ത ട്രാൻസ്ഫോർമറിന്റെ ഒരു ചെറിയ രൂപമാണ് സ്റ്റെബിലൈസറുകൾ. ഒരു കാലത്ത് നമ്മുടെ നാട്ടിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമായിരുന്നു. വൈകുന്നേരമായാൽ 100V വരെ താഴ്ന്നു ബൾബുകളിൽ ഫിലമെന്റ് മാത്രം കാണുന്ന അവസ്ഥ. പഴയ CRT TV യും ഫ്രിഡ്ജുമൊക്കെ കൃത്യമായി 220V ആവശ്യമായ ഇലക്ട്രിക്കൽ ഉപകരണങ്ങളാണ്. അപ്പോൾ അവയൊന്നും കുറഞ്ഞ വോൾട്ടേജിൽ ഓൺ ആകാതിരിക്കുകയോ കുറഞ്ഞ വോൾട്ടേജിൽ പ്രവർത്തിച്ചു കത്തിപോവുകയോ ചെയ്തിരുന്നു. ആ കാലത്ത് സാധാരണ ബൾബുകളെ അപേക്ഷിച്ച് ആളുകൾ ട്യൂബ് ലൈറ്റുകളെ  പുകഴ്ത്തിയിരുന്നത് ഓർക്കുക, അവ ഒരിക്കൽ സ്റ്റാർട്ട് ആയാൽ കുറഞ്ഞ വോൾട്ടേജിലും നല്ല പ്രകാശം നൽകുന്നവയാണ്. പക്ഷെ വൈദ്യുത ബോർഡ് വോൾട്ടേജ് പ്രശ്നം ട്രാൻസ്ഫോർമർ സ്ഥാപിച്ചു പരിഹരിച്ചു. ഇപ്പൊ വല്ലപ്പോഴും ഡ്രോപ്പ്-ഔട്ട് ഫ്യൂസ് കട്ട് ആകുമ്പോൾ മാത്രമാണ് ലോ വോൾടേജ് വരുന്നത്. അത് കൂടാതെ ഉപകരണങ്ങൾ അധികവും ഇപ്പോൾ ഇലക്ട്രോണിക്ക് ആയത് കൊണ്ട് 100V ലും പ്രവർത്തിക്കും. പക്ഷേ ഈ നൂതന ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഇടിമിന്നൽ പോലെയുള്ള വലിയ വോൾട്ടേജിൽ പെട്ടെന്ന് നശിക്കും. ഇപ്പോഴും ഇലക്ട്രിക്കൽ ഉപകരണങ്ങൾ ആയി തുടരുന്നത് ഫാൻ, മോട്ടോർ, മിക്സി എന്നിവയാണ്. ഇവയ്ക്ക് യഥാർത്ഥത്തിൽ 220 V നിലനിർത്താൻ സ്റ്റെബിലൈസർ ഉപകരിക്കും. പക്ഷെ ഇവയെ നന്നാക്കാനുള്ള കൂലി സ്റ്റെബിലൈസറിനെക്കാൾ കുറവായതിനാലും , എപ്പോഴും ഉപയോഗിക്കാത്തതിനാലും സ്റ്റെബിലൈസർ ആരും ഉണ്ടാക്കുന്നില്ല. നേരെ മറിച്ച് വിലകൂടിയ ഉപകരണങ്ങൾക്ക് നാം ഒന്നും ചിന്തിക്കാതെ സ്റ്റെബിലൈസറിനു പണം മുടക്കുന്നു. TV ഉണ്ടാക്കുന്ന കമ്പനിയെക്കാൾ നമ്മുക്ക് സ്റ്റെബിലൈസർ കമ്പനികളെ ആണ് വിശ്വാസം. അന്തർദേശീയ ടെസ്റ്റുകൾ പാസായ ഉപകരണങ്ങളുടെ നിർമ്മാതാക്കളെ നമ്മുക്ക് വിശ്വാസം ഇല്ല. പല ഉപകരണനിർമ്മാതാക്കളും സ്റ്റെബിലൈസർ വേണ്ട എന്ന് പറയുന്നു. ഉപകരണ നിർമ്മാതാക്കൾ ഒരു വർഷത്തെ ഗ്യാരണ്ടി നൽകി ഉപഭോക്താവിനെ സംതൃപ്തനാക്കുവാൻ ശ്രമിക്കുന്നു. വാറന്റി എന്നാൽ നിർമ്മാണത്തിലെ പിഴവുകൾ പരിഹരിക്കുവാൻ ഉദ്ദേശിച്ചുള്ളതാണ്. ഉപയോഗത്തിലെ പിഴവുകളും പ്രകൃതി ദുരന്തങ്ങളും (ആക്ട്സ് ഓഫ് ഗോഡ്) അതിൽ പെടില്ല. ചെറിയ  ചിലവിലുള്ള കേടുകൾ കമ്പനികൾ തർക്കിക്കാതെ ശരിയാക്കി കൊടുക്കുന്നു. പക്ഷെ പ്രൊഫഷണൽ ഉപകരണങ്ങൾ വൈദ്യുതി പ്രശ്നങ്ങൾ മൂലം നാശമായാൽ മാറ്റി നൽകുന്നതായിരിക്കില്ല. LCD TV കളും ഇൻവേർട്ടറുകളും AC-കളും ഉണ്ടാക്കുന്ന കമ്പനികൾക്ക് സ്റ്റെബിലൈസർ ഉണ്ടാക്കാൻ അറിയില്ല എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്?

എന്നിട്ടും വിൽപ്പനക്കാർ പറയുന്നു, ഇത് വാങ്ങുന്നത് നല്ലതാണെന്ന്, എന്തുകൊണ്ട്?

കച്ചവടക്കാർക്ക് അറിയുന്നതിൽ  മെച്ചപ്പെട്ട സംരക്ഷണം ആണ്. ഉപകരണങ്ങൾ നേരെ ലൈനിൽ കണക്ട് ചെയ്യുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതാണു സ്റ്റെബിലൈസർ വഴി ബന്ധിപ്പിക്കുന്നത്.നിങ്ങൾ നിങ്ങളുടെ വീട്ടിലെ ചില ഫാനുകൾ എല്ലാ ഇടിമിന്നലിലും പോകുകയും മറ്റു ചിലതു പോകാതിരിക്കുകയും ശ്രദ്ധിച്ചിട്ടുണ്ടാവും.

ഇതിനു കാരണം ഉയർന്ന ആവൃതിയിലുള്ള വൈദ്യുതി ഒരേപോലെ കണക്ട് ചെയ്തിരിക്കുന്ന പല ഉപകരണങ്ങളിൽ ചിലവയെ അവയുടെ impedance അനുസരിച്ചു തിരഞ്ഞെടുക്കുന്നു എന്നത് കൊണ്ടാണ്. ചെറിയ ആവൃതിയിലുള്ള വൈദ്യുതി കണക്ഷൻ ഉണ്ടെങ്കിൽ ഒരേപോലെ എല്ലായിടത്തേക്കും  വൈദ്യുതി പ്രസരിപ്പിക്കുന്നു. 50Hz ൽ ഉള്ള വൈദ്യുതി പോകുന്നപോലെ ഒരേപോലെയാവില്ല 10kHz പോകുക.ഉയർന്ന വോൾട്ടേജ് പലപ്പോഴും 10kHz ൽ അധികം ആവൃത്തിയുള്ളവയാണ്. സ്റ്റെബിലൈസറുകൾ ഇത്തരം ചില പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നത് മൂലം മറ്റുപകരണങ്ങളെക്കാൾ(ഫാനുകൾ ബൾബുകൾ തുടങ്ങിയവ) മെച്ചപ്പെട്ട സംരക്ഷണം നൽകാനാവും. ഈ ലേഖകൻ ഇന്റൽ മദർബോർഡുകളിൽ 10GHz വരെയുള്ള സിഗ്നലുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

പക്ഷെ  താഴെ കാണുന്ന പുതിയ പരസ്യം കണ്ടിട്ടാണ് ഈ പോസ്റ്റ് ഇട്ടത്.

Figure 1: Stabilizer Advertisement

 

മൈക്രോവേവ് അവ്നും വാഷിംഗ് മെഷീനും വരെ സ്റ്റെബിലൈസർ ഉണ്ടത്രേ!!. ആമസോണിൽ അവ വില്കപ്പെടുന്നുന്നുണ്ട്

പക്ഷേ ചെറിയ സ്റ്റെബിലൈസറുകൾ കയറ്റി അയക്കപ്പെടുന്നില്ല, ആഫ്രിക്കയിലേക്ക് പോലും (ഗൂഗിൾ “Stabilizer Export”) .

സാധാരണ സർക്കാർ ഉദ്യോഗസ്ഥരെപ്പോലെ, ഇന്ത്യക്കു പുറത്തു പ്രവർത്തിച്ചിട്ടില്ലാത്തവരാണ് വൈദ്യുതി ബോർഡിലെ ജീവനക്കാർ. കാരണം നമ്മുടെ സർക്കാർ  സംവിധാനങ്ങളിൽ ലാറ്ററൽ എൻട്രി വ്യാപകമല്ല. കൂടാതെ അവർ വൈദ്യുതി വീട്ടിൽ എത്തിക്കാൻ ലൈൻ നന്നാക്കാനും മറ്റുമായി തിരക്കിലുമാണ്. അത്കൊണ്ടു നമ്മുടെ ഉദ്യോഗസ്ഥർ വിദേശരാജ്യങ്ങളിൽപോയി പഠിക്കാനോ പ്രവർത്തിക്കാനോ ഒക്കെ അവസരം നൽകണം എങ്കിലേ ലോകനിലവാരത്തിലുള്ള സംവിധാനങ്ങൾ ഇവിടെയും വരൂ എന്നാണ് ലേഖകന്റെ അഭിപ്രായം.

ഐഡിയൽ കറന്റിന്റെ തരംഗ രൂപത്തിന്റെ ചിത്രം താഴെ കൊടുത്തിരിക്കുന്നു. ഈ ചിത്രം യഥാർത്ഥ വോൾട്ടേജ് നൽകി കൊണ്ട്  ചെയ്ത് Excel -ൽ തന്നെ തയാറാക്കിയതാണ്. ഒന്ന് എന്നത് സാധാരണ 240V നെയും 360V ഉയർന്ന വോൾടേജ് നെ 1.5 ഇരട്ടിയായും കുറഞ്ഞ 120V പകുതിയുമായി കാണാവുന്നതാണ്.

Figure 2: Ideal sine wave ac voltage without any spikes

സ്റ്റെബിലൈസറുകൾ പരസ്യം ചെയ്യുന്നത് എന്താണ്?(അവയ്ക്ക് മെനക്കേടില്ലാതെ പരിഹരിക്കാൻ പറ്റുന്നത് പരസ്യം ചെയ്യുന്നു!) ഈ തരംഗരൂപങ്ങൾ നിങ്ങളുടെ വൈദ്യുത ബോർഡിന്റെ ട്രാൻസ്ഫോർമറുകൾ പോലെ വലിയ ഇന്റഡക്റ്റീവ് ലോഡുകൾ ഓൺ ആവുമ്പോഴോ അല്ലെങ്കിൽ ഓഫ് ആവുമ്പോഴോ അല്ലെങ്കിൽ നിങ്ങളുടെ അയൽക്കാർ അവരുടെ വലിയ 3 ഫേസ് മോട്ടോർ ഓൺ അല്ലെങ്കിൽ ഓഫ് ആക്കുമ്പോഴോ വരുമെന്ന് 100% ഉറപ്പാണ്.

പക്ഷെ BIS മാർക്കുള്ള ഉപകരണങ്ങൾ 4000V വരെ കേടാവില്ല . കാരണം BIS  അന്തര്ദേശീയമായ IEC 60950-1 ഉണ്ടോ എന്നാണ് മിക്കവാറും പരിശോധിക്കുന്നത്. നിങ്ങളുപയോഗിക്കുന്ന മിക്കവാറും എല്ലാ ഉപകരണങ്ങളും ഈ ലിങ്കിൽ  കാണാം. താഴെക്കാണുന്നതാണ് BIS മാർക്ക്. ചില ഉപകരണങ്ങൾ ഇപ്പോഴും BIS ൽ ഉൾപ്പെടുത്തിയിട്ടില്ല.

Figure 3: BIS mark in Electronic Equipment, which is mandatory from 2012

ഇനി വിദേശത്തു നിന്ന് വാങ്ങിയ ഉപകരണങ്ങൾ ആണെങ്കിൽ CE/UL listed/TUV/IEC മാർക്കുകൾ പരിശോധിക്കുക. ഇവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ അവയുടെ വിശദ വിവരങ്ങൾ പരിശോധിച്ചാൽ അവ മിക്കവാറും 4000V താങ്ങാൻ ശേഷിയുള്ളതായിരിക്കും. ഈ ലേഖകൻ ഇത്തരം ടെസ്റ്റ് ചെയ്യുന്ന ലാബുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ഇത്തരം വോൾട്ടേജിനു സംരക്ഷണം ആവശ്യമില്ല.

Figure 4: Advertised spikes which actually within 4000V

പക്ഷെ സ്റ്റെബിലൈസറും സ്പൈക്ക് അറസ്റ്റർ പോലെ തേയ്മാനം വരുന്ന സംരക്ഷണം തന്നെയാണ്.

ഈ സ്റ്റെബിലൈസറുകൾ “വാ തുറക്കാത്ത” ചില സാഹചര്യങ്ങൾ ഉണ്ട്. നിങ്ങളുടെ വൈദ്യുതി വിതരണ ശൃംഖലയിൽ എവിടെയെങ്കിലും ഇടിമിന്നൽ ഏൽക്കുമ്പോൾ എന്നാൽ നിങ്ങളുടെ സ്ഥലത്ത് നേരിട്ടുള്ള പ്രഭാവം ഇല്ലാതിരിക്കുമ്പോഴും (മരം കത്തൽ, ചുമരിൽ വിള്ളൽ മുതലായവ പോലെ) ആണിത്. മിന്നൽ സംരക്ഷണ സംവിധാനമുള്ള ഒരു ഉയർന്ന കെട്ടിടത്തിന്റെ അടുത്താണ് നിങ്ങൾ എങ്കിൽ, കൂടാതെ നിങ്ങൾ രണ്ടു കൂട്ടരും ഒരേ ട്രാൻസ്ഫോർമർ ആണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങളുടെ വൈദ്യുതി ഉപകരണങ്ങൾക്ക് നാശം ഉറപ്പാണ്.

ഇനി യഥാർഥ ചിത്രം കാണുക. സാധാരണ വോൾട്ടേജ് കാണാൻ പോലും സാധിക്കാത്തത്ര വലുതാണിത്.

Figure 5: Actual surges in power line which is around 40,000V.

സ്റ്റെബിലൈസറുകൾ നിങ്ങളുടെ ഉപകരണങ്ങൾ ദീർഘകാലത്തെ മോശം വോൾടേജ് കൊണ്ട് എന്ത് സംഭവിക്കുമെന്ന് വിശദമായി പറയുന്നു. പക്ഷെ, അതിനേക്കാൾ പ്രശ്നക്കാരായ ഹ്രസ്വകാല വോൾട്ടേജ് പ്രശ്നങ്ങൾ മിണ്ടുന്നില്ല. കാരണം അതിനു പരിഹാരം ഇല്ല എന്നത് തന്നെ.

സ്റ്റെബിലൈസർ സർക്യൂട്ട് (റഫറൻസ്  4 ൽ നിന്നും സ്റ്റെബിലൈസറിനെ പറ്റി കൂടുതൽ വിവരങ്ങൾ വായിക്കാവുന്നതാണ് )

Figure 6: Basic stabilizer circuit. Whatever the improvement, electronics inside stabilizer cannot be reliable above 4,000V

പ്രയോജനങ്ങൾ:
  • P & N-ന് ഒരുപോലെ സ്പൈക്ക്/ ഓവർവോൾട്ടേജ് വന്നാൽ ഒരു അധിക ട്രാൻസ്ഫോർമർ ലോഡിനെയും ലൈനിനെയും വേർതിരിക്കുന്നതിനാൽ സാധാരണ രീതിയിലെ വോൾട്ടേജ് വ്യതിയാനങ്ങൾ ഇവയ്ക്കിടയിൽ കൈമാറപ്പെടുന്നില്ല. ഇങ്ങനെ വരുമ്പോൾ 2 പിൻ ഉള്ള ഉപകരണങ്ങൾക്ക് പ്രശ്നം വരില്ല (ടിവി പോലും 2 പിൻ ആണ്). പക്ഷേ നല്ല എർത്തിംഗ് ഉള്ള 3 പിൻ ഉപകരണങ്ങൾക്ക് പ്രശ്നമുണ്ടാകും, കാരണം എർത്തിംഗ് ഇവിടെ വൈദ്യുതി കടത്തി വിടുന്ന ഒരു ചാലകമായാണ് പ്രവർത്തിക്കുന്നത്.   നിങ്ങളുടെ ഉപകരണങ്ങളിലൂടെ എർത്തിലേക്ക് ലീക്ക് ഉണ്ടാവുന്ന അവസ്ഥയിൽ RCCB ട്രിപ്പ് ചെയ്യുന്നതായിരിക്കും. RCCB കൾ മനുഷ്യരുടെ ജീവൻ സുരക്ഷയ്ക്ക് വേണ്ടി മാത്രമുള്ളതാണ്. അല്ലാതെ ഈ ഉപകരണങ്ങളെ സംരക്ഷിക്കാൻ വേണ്ടിയുള്ളതല്ല.
  • ഡിഫറൻഷ്യൽ സ്പൈക്ക് (അതായത് P & N-ന് ഇടയിൽ) ആണുണ്ടാകുന്നതെങ്കിൽ ഷോർട്ട് സർക്യൂട്ടായി, ഒരു വലിയ ആഘാതത്തിനു ശേഷം സ്റ്റെബിലൈസർ കൊയിൽ കത്തിപോവുന്നു. നിങ്ങളുടെ ഫാൻ ഇടിമിന്നലേറ്റ് കേടാവുന്നതുപോലെയാണിത്. അല്ലെങ്കിൽ മൊബൈൽ ചാർജ്ജർ പോലെയുള്ള ചെറിയ 2 പിൻ ഉപകരണങ്ങൾ പൊട്ടിത്തെറിക്കും. ഇങ്ങനെയുള്ള സമയത്താണ് നമ്മൾ ധാരാളം മൊബൈൽ ചാർജറുകൾ പൊട്ടിത്തെറിക്കുന്നതായി കേൾക്കുന്നത്. സത്യത്തിൽ 4kV വോൾട്ടേജ് വ്യതിയാനം ഉണ്ടായാൽ പോലും ബാധിക്കാത്ത സുരക്ഷാ റേറ്റിങ്ങ് ഉള്ളവയാണ് അവ. ഗ്രൗണ്ടിനുള്ള മാർഗ്ഗം സൃഷ്ടിക്കപ്പെടാത്തതിനാൽ ഒരു ഫാൻ കേടായാൽ RCCB-കൾ ട്രിപ്പ് ആവില്ല.
  • സംരക്ഷണം നൽകേണ്ട ഉപകരണത്തിന്റെ വിലയുടെ 10% മാത്രമേ സ്റ്റെബിലൈസറിന്റെ ചിലവ് വരൂ.
  • സ്റ്റെബിലൈസറിന്റെ അകത്തുള്ള ട്രാൻസ്‌ഫോർമറിലൂടെ സ്പൈക്ക് വോൾട്ടേജിന് സുഗമമായി സഞ്ചരിക്കാൻ കഴിയാതെ വരുന്നതിനാൽ, അത് ഫാനുകൾ, LED ബൾബുകൾ തുടങ്ങിയ സംരക്ഷണമില്ലാത്ത ഉപകരണങ്ങളിലേയ്ക്ക് സ്പൈക്കുകളെ തിരിച്ചു വിടുന്നു.
ദോഷങ്ങൾ
  • സ്റ്റെബിലൈസർ പ്രവർത്തിച്ചുകൊണ്ടേയിരിക്കാൻ 2W ന്റെ കറന്റ് ആവശ്യമാണ്.
  • 110-220 V ഉപകരണങ്ങൾക്ക് സ്റ്റെബിലൈസർ ആവശ്യമില്ല, എന്നാൽ 220/240 V ഉപകരണങ്ങൾക്ക് ആവശ്യമാണു താനും ( ഇപ്പോൾ ഫാൻ, മിക്സി, മോട്ടോർ പമ്പ് എന്നിവയാണ്).
  • മൊത്തം വീട് സംരക്ഷിക്കാൻ കഴിയില്ല. ഇത് വിലപിടിപ്പുള്ള ഉപകരണങ്ങളിൽ നിന്നും വില കുറഞ്ഞ ഉപകരണങ്ങളിലേയ്ക്ക് ഊർജ്ജം തിരിച്ചുവിടുക മാത്രമാണ് ചെയ്യുന്നത്.
  • സ്റ്റെബിലൈസറുകൾ ഒരിക്കലും സ്പൈക്കുകളെ  ഇല്ലാതാക്കുന്നില്ല. ഇല്ലാതാക്കുന്ന സാഹചര്യമുണ്ടായാൽ, കോയിൽ കത്തി അത് പ്രവർത്തനരഹിതമായി തീരും. എല്ലാ ഇലക്ട്രോണിക്ക് ഉപകരണങ്ങളിലും വാറണ്ടി കാലാവധിയെ അതിജീവിക്കുന്നതിനുള്ള സംവിധാനം പോലെ, അല്ലെങ്കിൽ സ്പൈക്ക് അറസ്റ്ററെ പോലെ സ്റ്റെബിലൈസറുകളിലും MOV കൾ ഉണ്ടാവും. MOV കളെ കുറിച്ച് പിന്നീട് വിശദമാക്കാം.
  • സ്റ്റെബിലൈസറുടെ ഉള്ളിൽ ഉള്ള സാധാരണ എല്ലാ ഇലക്ട്രോണിക് ഘടകങ്ങളും 4kV ആണ്. വീടിനകത്തെ  വോൾട്ടേജ് 4kV ആയിട്ടാണ് കണക്കാക്കുന്ന IEC സ്റ്റാൻഡേർഡ് മൂലമാണിത്. 4kV യ്ക്ക് ശേഷം, ഇടയിലുള്ള സ്പേസ് 1mm ആണെങ്കിൽ വായു വൈദ്യുതി കടത്തി വിടാൻ തുടങ്ങും, ഇതിനെ ആർക്കിംഗ് എന്ന് പറയുന്നു. Figure 5 കാണിച്ചുതന്ന സ്പൈക്ക് 40kV ആണ്, ആർക്കിങ്ങ് മൂലം 10mm അകലമുണ്ടെങ്കിൽ പോലും അത് വൈദ്യുതി കടത്തി വിടും.ഇടിമിന്നലിൽ നിങ്ങളുടെ പ്ളഗ് പോയിന്റ് ൽ തീപാറുന്നതു ണ്ടാൽ അവ തമ്മിലുള്ള അകലം അളന്നു എത്ര CM എന്ന് കണ്ടെത്തുക. അതുപയോഗിച്ചു ഏകദേശ ഓവർവോൾട്ടേജ് മനസിലാക്കാം.പുറത്തു തീ പാറുന്നതു കണ്ടാൽ സ്വിച്ച് ബോർഡുകൾക്കുള്ളിലും തീ പാറുന്നുണ്ടെന്നു ഓർമ്മിക്കുക. ഇത് വയറിങ് സാവധാനം നാശമാക്കും.കൂടുതൽ വിവരങ്ങൾ മറ്റൊരു പോസ്റ്റിൽ ഉൾപ്പെടുത്താം.
  • നിങ്ങളുടെ ഉപകരണങ്ങളിലൂടെ ലീക്ക് എർത്ത് ആയി പോവുന്ന അവസ്ഥയിൽ, RCCB മനുഷ്യന് ഷോക്ക് എന്ന് തെറ്റിദ്ധരിച്ചു ഓഫ് ആക്കും. നേരത്തെ പറഞ്ഞത് പോലെ RCCB മനുഷ്യനു ഷോക്ക് ഏൽക്കുമ്പോൾ മാത്രമേ ഓഫ് ആകാവൂ.ഷോർട് സർക്യൂറ്റിൽ ഓഫ് ആകേണ്ടത് MCB ആണ്, RCCB അല്ല.
  • പരിരക്ഷയുള്ള ഉപകരണങ്ങൾക്കായി ഒരു ഉറപ്പും നൽകുന്നില്ല. ഗ്യാരന്റിയില്ലാത്ത സംരക്ഷണം, വിശ്വാസം ഒന്നു കൊണ്ടുമാത്രം നേർച്ച നൽകുന്നതുപോലെയാണ്. IRDA അംഗീകൃത ഇൻഷുറൻസിന്റെ ചിലവ് സാധാരണ നിലയിൽ 1 വർഷത്തേയ്ക്ക് 1 % ആണ്. 10 വർഷം ഉപയോഗിച്ചാലും നിങ്ങൾ ചിലവിന്റെ 10% മാത്രമേ നൽകേണ്ടി വരുന്നുള്ളൂ. പക്ഷേ ഓർക്കുക, ഇൻഷുറൻസ് എപ്പോഴും അപ്രതീക്ഷിത സംഭവങ്ങൾക്കു വേണ്ടിയാണ്, നിങ്ങൾക്ക് മുൻകൂട്ടി അറിയാവുന്നവയ്ക്കു വേണ്ടിയല്ല. ക്ലെയിം ഒത്തിരി കൂടിയാൽ ഇൻഷുറൻസ് കമ്പനികൾ പോളിസി നൽകില്ല.
  • വികസിത രാജ്യങ്ങൾ സ്റ്റെബിലൈസർ ഉപയോഗിക്കുന്നില്ല. അവർക്ക് വേറെ മെച്ചപ്പെട്ട പരിഹാരമാർഗ്ഗങ്ങളുണ്ട്. വിദേശത്തു താമസിക്കുന്ന സുഹൃത്തുക്കളോട് അവർ സ്റ്റെബിലൈസർ ഉപയോഗിക്കുന്നുണ്ടോ എന്ന് ചോദിച്ച് നോക്കൂ.
  • ഇന്ത്യയിലെ മാളുകൾ അല്ലെങ്കിൽ MNC, IT ഓഫീസുകൾ എന്നിവിടങ്ങളിൽ പോലും സ്റ്റെബിലൈസർ ഉപയോഗിക്കുന്നില്ല. അവർക്ക് സംരക്ഷിക്കപെടാൻ കോടികൾ വില മതിക്കുന്ന ഇറക്കുമതി ചെയ്ത ഉപകരണങ്ങളും  കംപ്യൂട്ടറുകളും ഉണ്ട്.
  • മിന്നൽ രക്ഷാ ചാലകങ്ങളുള്ള മൊബൈൽ ടവറുകൾ നോക്കൂ. അവ രാത്രിയും പകലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സ്റ്റെബിലൈസറുകൾ ഉപയോഗിക്കുന്നില്ല. മിന്നൽ രക്ഷാ ചാലകങ്ങൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം ആവശ്യമായ ലെവൽ 1 സേർജ് പരിരക്ഷ അവർക്കുണ്ട്

 

വാലൈക്കാരൻ (തമിഴ്) എന്ന സിനിമയിലെ സീൻ യഥാർത്ഥത്തിൽ ശരിയാണ്. എന്നാൽ നമ്മൾ അത് ഇപ്പോഴും വിശ്വസിക്കില്ല.

  1. സ്പൈക്ക് അറസ്റ്ററുകൾ

എന്നാൽ മിന്നലിൽ നിന്നും & മോട്ടോർ ഓൺ-ഓഫ് പോലെ വലിയ ഇൻഡക്റ്റീവ് ലോഡുകളിൽ നിന്നും ഉണ്ടാകുന്ന സ്പൈക്കുകൾ, കുറഞ്ഞ അളവിൽ  ഫാൻ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ അല്ലെങ്കിൽ ട്രാൻസ്ഫോർമർ വിച്ഛേദിക്കപ്പെടുമ്പോൾ ചില സബ്സ്റ്റേഷനുകൾ ട്രിപ്പ് ലോഡ് ചെയ്യുന്നു. KSEB എല്ലാം തികഞ്ഞ വയറിംഗ് എന്നു കരുതുന്ന വൈദ്യുതി ബോർഡ് സെക്ഷൻ ഓഫീസിൽ സബ്സ്റ്റേഷൻ ലോഡ് ട്രിപ്പ് ഉണ്ടായതു കാരണം കമ്പ്യൂട്ടർ കേടായത് ലേഖകന് നേരിട്ടറിയാവുന്ന കാര്യമാണ്. വെറും 1.4 Km അകലത്തിലുണ്ടായിരുന്ന കേബിൾ ഓപറേറ്ററായ ElectroExpert കസ്റ്റമറിനു ഒന്നും സംഭവിച്ചില്ല.

നിലവിൽ വോൾട്ടേജ് വ്യതിയാനങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനായി ഒരുപാട് സ്പൈക്ക് അറസ്റ്ററുകൾ ലഭ്യമാണ്. എന്നാൽ സ്പൈക്ക് അറസ്റ്ററുകൾ പെട്ടെന്ന് തേയ്മാനം മൂലം മാറ്റേണ്ടി വരുന്ന ഉപകരണങ്ങളാണ്. കറന്റിൽ അവയുടെ റേറ്റിങ്ങ് 6-10 kA യിലാണ്. അവ സാധാരണ 470V ൽ പ്രവർത്തിക്കുകയും 5-10 സ്ട്രൈക്കുകൾക്ക് ശേഷം നിശ്ചലമാവുകയും ചെയ്യുന്നു. മുൻപ് പറഞ്ഞ MOV എല്ലാ ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്കും എന്നത് പോലെ സ്പൈക്ക് അറസ്റ്ററുകളിലും ഉണ്ട്. അപ്പോൾ സ്പൈക്ക് അറസ്റ്റർ MOV കേടുവന്നാൽ ഉപകരണം അഴിക്കാതെ എളുപ്പത്തിൽ മാറ്റാം എന്ന് മാത്രം.

എന്നാൽ എല്ലാ സ്പൈക്ക് അറസ്റ്ററുകൾക്കും യഥാർത്ഥ സ്പൈക്ക് അറസ്റ്റിങ്ങ് ഉണ്ടായി എന്നു വരില്ല. വ്യാജന്മാർ കപ്പാസിറ്ററുകൾ ഉപയോഗിക്കുമ്പോൾ യഥാർത്ഥ സ്പൈക്ക് അറസ്റ്ററിൽ MOV കൾ ഉപയോഗിക്കുന്നു. യഥാർത്ഥ സ്പൈക്ക് അറസ്റ്ററുകൾ മാത്രമാണ് ഇൻഷുറൻസ്  നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് റഫറൻസ് 1 വായിക്കുക.

വ്യാജമായതും ശരിക്കുമുള്ളതുമായ സ്പൈക്ക് പ്രൊട്ടക്ഷന്റെ ചില ചിത്രങ്ങൾ താഴെ നൽകിയിരിക്കുന്നു.നിയമ പ്രശ്നങ്ങൾ ഒഴിവാക്കാൻ “Noise ഫിൽറ്റർ” എന്ന് എഴുതുന്നു.

വ്യാജം (NOISE FILTER)

Figure 7: Labeled as noise filter and selling as spike arrester

ഇതും സ്റ്റെബിലൈസർ പോലെ ആളുകളുടെ  കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ്. യാതൊരു ഉറപ്പും ഇല്ലാത്ത സംരക്ഷണം.

യഥാർത്ഥമായത്(ഉൾഭാഗം)

Figure 8: A branded spike arrester with warranty for protected devices

സ്പൈക്ക് അറസ്റ്റർ മാത്രം ഉപയോഗിച്ചാൽ നിങ്ങൾ സുരക്ഷിതരാവുമോ?

  • സ്പൈക്ക് അറസ്റ്റർ കാലാവധി പൂർത്തിയാകുന്ന സമയം കൃത്യമായി കാണിക്കുകയും നിങ്ങളത് യഥാസമയം മാറ്റിവയ്ക്കുകയും ചെയ്യുന്നു എങ്കിൽ മാത്രം
  • MOV ക്ക് കാലാവധി അവസാനിക്കാൻ കാരണമാവുന്ന അവസാന വോൾട്ടേജ് വ്യതിയാനം നിങ്ങളുടെ ഉപകരണത്തിനും നാശം വരുത്താനുള്ള സാധ്യതയുണ്ട്. അതിനാൽ നിങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കുന്നതിനായി സേർജ് അറസ്റ്ററുകളുടെ 2 ലെവലുകൾ വൈദ്യുതി മാർഗ്ഗത്തിൽ ഉണ്ടെന്ന് ഉറപ്പാക്കുക. ഉദാഹരണത്തിന്, ഇൻവേർട്ടറിനു മുൻപിലും വിലപിടിപ്പുള്ള ഉപകരണങ്ങൾക്കു തൊട്ടു മുന്നിലും ഒരു സേർജ് അറസ്റ്റർ ഉപയോഗിക്കാം.
  • എന്നാൽ എന്റെ അനുഭവത്തിൽ കേരളം പോലെ ഒരു സ്ഥലത്ത് യഥാർത്ഥ സ്പൈക്ക് അറസ്റ്ററുകൾ ഒരു മാസം കൊണ്ടു തന്നെ പ്രവർത്തനരഹിതമാകും. ഈ ലേഖകൻ  ElectroExpert ലേക്ക് മാറുന്നതിനു മുമ്പ് സ്പൈക്ക് അറസ്റ്ററുകൾ ഉപയോഗിച്ചിരുന്നു.
  • സ്പൈക്ക് അറസ്റ്ററുകൾ ഇടക്കിടെ മാറ്റാൻ നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ, സ്പൈക്ക് അറസ്റ്ററിനും പുറമെ സേർജ്  അറസ്റ്റർ സംരക്ഷണം ഉപയോഗിക്കുക

റഫറൻസ് 1 ൽ നിന്നും കൂടുതൽ വിശദാംശങ്ങൾ വായിക്കുക

  1. ഓട്ടോമാറ്റിക്ക് ഹൈ ലോ കട്ട് ഓഫ് & യു പി എസ് (UPS)

Figure 9: Adjustable Voltage High-low cut off available for whole house instead of protecting each device separately

എൽ ഇ ഡി, സി എഫ് എൽ ലൈറ്റുകളും വിലപിടിപ്പുള്ള ഉപകരണങ്ങൾക്കു സ്റ്റെബിലൈസറുകളും ഉപയോഗിക്കുമ്പോൾ,  ഫാൻ, മിക്സി, മോട്ടോർ, വാഷിങ്ങ് മെഷീൻ തുടങ്ങിയവ കുറഞ്ഞ/ കൂടിയ വോൾട്ടേജിലാണ് നിങ്ങൾ അവ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാറില്ല. ഫിലമെന്റ് ബൾബ് പോലെ അവ വെളിച്ചത്തിൽ വ്യത്യാസം കാണിക്കില്ല. വീട്ടിലെ വോൾട്ടേജ് മൊത്തമായി നിയന്ത്രണ വിധേയമാക്കാനും കുറഞ്ഞ വോൾട്ടേജിൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനായി UPS ഉം ഓട്ടോമാറ്റിക്ക് ഹൈ ലോ കട്ട് ന്റെ കൂടെ  ഉപയോഗിക്കാവുന്നതാണ്.

ഏതു വോൾട്ടേജിലും പമ്പ് ഉപയോഗിച്ച് വെള്ളമടിക്കണമെങ്കിൽ അതിൽ ഒരു സ്റ്റെബിലൈസർ കൂടി ചേർക്കേണ്ടി വരും, പക്ഷേ അത് പ്രായോഗികമല്ലെന്ന് നമുക്കറിയാമല്ലോ. വോൾട്ടേജ് ശരിയാവുന്നത് വരെ നിങ്ങൾക്ക് കാത്തിരിക്കാമെങ്കിൽ, മൊത്തം വീടിനായി ഒരു ഹൈ ലോ കട്ട് ഉപയോഗിക്കാവുന്നതാണ്. എന്റെ അഭിപ്രായത്തിൽ ആദ്യം ഒരു ഹൈ ലോ കട്ട് സ്ഥാപിക്കുക, ഒരു മാസത്തെ ഭൂരിഭാഗം സമയവും ഹൈ ലോ കട്ടിൽ നിന്നും ഔട്ട്‌പുട്ട് ഉണ്ടാവുന്നില്ലെങ്കിൽ, അതു മാറ്റി ഓരോ ഉപകരണത്തിനും സ്റ്റെബിലൈസർ ഉപയോഗിക്കാം.

അല്ലെങ്കിൽ വീടിനു  മൊത്തമായി ഉപയോഗിക്കാവുന്നത് 10-15kVA  സ്റ്റെബിലൈസറും കിട്ടും.

 

Electroexpert സ്ഥാപിച്ച ഒരു വീട്ടിലെ ഇനി സാധാരണ കാണപ്പെടുന്ന ഒരു ലോ വോൾട്ടേജ്  പ്രശ്‍നം താഴെകാണാം. ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ മാത്രമാണ് സ്റ്റെബിലൈസറുകൾ നിലവിൽ വന്നത്.ഇവിടെ ഹൈ-ലോ കട്ട്   തനിയെ പ്രവർത്തിച്ചു എല്ലാ ഉപകാരണങ്ങളെയും സംരക്ഷിക്കും. സ്റ്റെബിലൈസറുകൾ ആണെങ്കിൽ  ഓരോ ഉപകരണത്തിനും വെവ്വേറെ ഘടിപ്പിക്കേണ്ടി വരുന്നതിന് പകരമാണിത്.

ഗുണങ്ങൾ
  • സുരക്ഷയുള്ള ഡിവൈസുകളിൽ പരിധിയിൽ കവിഞ്ഞ ദീർഘകാല(മിനുട്ടുകൾ നീളുന്ന) വോൾട്ടേജ് വ്യതിയാനങ്ങൾ ഉണ്ടാകുന്നില്ല. അതു കൊണ്ട് മോട്ടോർ കോയിൽ കത്തി പോകില്ല.
  • കറണ്ട് ഇല്ലാതെ ആവുകയില്ല. കാരണം വോൾടേജ് ഇല്ലാത്തപ്പോൾ തനിയെ UPS ൽ പ്രവർത്തിപ്പിക്കാം
  • ഏത് ഉപകരണം പ്രവർത്തിപ്പിക്കാനും വോൾട്ടേജ് ശ്രദ്ധിക്കുകയേ വേണ്ട. കാരണം വോൾടേജ് കുറവാണെങ്കിലും കൂടുതലാണെങ്കിലും കട്ട് ഓഫ് തന്നെ ഡിസ്കണക്റ്റ്/ കണക്റ്റ് ചെയ്തുകൊള്ളും.
  • ഇലക്ട്രിക്ക് ഉപകരണങ്ങൾ(220-240V) പ്രവർത്തിപ്പിക്കാൻ തികച്ചും അനുയോജ്യം, എന്നാൽ ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്ക്(110-240V) ഈ സംരക്ഷണം മതിയാവില്ല.
ദോഷങ്ങൾ
  • സ്പൈക്കുകൾക്ക് ഹൈ ലോ കട്ട് ഓഫുകളും, UPS-ഉം തുടങ്ങി എല്ലാം നിമിഷ നേരത്തു നശിപ്പിക്കാൻ സാധിക്കും. കാരണം അവയെല്ലാം ഇലക്ട്രോണിക് ഉപകരണമാണ്; എലെക്ട്രിക്കൽ അല്ല.
  • വിലപ്പിടിപ്പുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളെ സംരക്ഷിക്കുന്നില്ല, എന്നാൽ വില കുറഞ്ഞ ഇലക്ട്രിക്കൽ ഉപകരണങ്ങളെ സംരക്ഷിക്കുന്നു.

 

  1. ഹോൾ ഹൗസ് സേർജ് അറസ്റ്ററുകൾ

സാധാരണ സ്പൈക്ക് അറസ്റ്ററുകൾ 6kA കറന്റ് വരെ മാത്രമേ തടയൂ, എന്നാൽ ലൈനിലൂടെയുള്ള ശക്തമായ നേരിട്ടല്ലാത്ത വൈദ്യുത പ്രവാഹ വർധന (സേർജ്) 40kA വരെയാകാം.

Figure 10: Surge arresters from Schneider(Image reference: Schneider)

Schneider പോലെയുള്ള പല ഹോൾ ഹൗസ് സേർജർ അറസ്റ്ററുകളും 40kA റേറ്റിങ്ങിലാണ് വരുന്നത്. കൂടുതൽ വിവരങ്ങൾക്കായി റഫറൻസ് 3 വായിക്കുക.

യഥാർത്ഥത്തിൽ ഇത് സ്പൈക്ക് അറസ്റ്റിന്റെ ഒരു കൂടിയ ഉപകരണം മാത്രമാണ്. അടിസ്ഥാനപരമായി 2 വ്യത്യസ്ത തരത്തിലുള്ള സേർജ് സംരക്ഷണ ഉപാധികൾ ഉണ്ട് (ശരിക്കും IEC പ്രകാരം 4 തരങ്ങളുണ്ട്). സുരക്ഷയ്ക്കു വേണ്ടി സാക്രിഫൈസ് ചെയ്യുക എന്ന ആശയം ഇതുവരെ നമ്മൾ  ശരിയായി മനസ്സിലാക്കിയിട്ടില്ല. കാറിലെ അല്ലെങ്കിൽ ഹെൽമെറ്റിലെ എയർ ബാഗുകൾ, പോലെ സുരക്ഷാ നൽകിയ ശേഷം പ്രവർത്തന രഹിതമാകുന്നതിനെയാണ് നാം സാക്രിഫൈസ് എന്നു പറയുന്നത്. അതുപോലെ സേർജ് അറസ്റ്റർ വർഷത്തിൽ 10-15 പ്രവർത്തനങ്ങൾക്കു ശേഷം പ്രവർത്തനരഹിതമാവുന്നു. പക്ഷെ അതെപ്പോൾ സംഭവിക്കുമെന്ന് നമ്മൾക്ക് അറിയില്ല. ഇൻഡിക്കേറ്ററിന്റെ സഹായത്താൽ അത് അതിന്റെ കാലാവധി തീരുന്ന കാര്യം സൂചിപ്പിക്കുമ്പോൾ നാമത് മാറ്റണം. സ്പൈക്ക് അറസ്റ്ററുടെ അതേ തത്വം തന്നെയാണ് അതിനുമുള്ളത്, പക്ഷെ കപ്പാസിറ്റി കൂടുതലാണെന്നു മാത്രം. സ്പൈക്കുകളിൽ നിന്നും സംരക്ഷിക്കുന്നതിനായി സ്റ്റെബിലൈസറുകൾ ചെറിയ തോതിൽ പോലും ഇതേ തന്ത്രം പ്രയോഗിക്കുന്നു. സ്പൈക്ക് അറസ്റ്ററുകൾ റിപ്പയർ ചെയ്യുന്നതിന് പകരം   പുതിയതു വയ്‌ക്കേണ്ടി വരും, സർജ് അറസ്റ്റർ മൊഡ്യൂൾ ഇൻഡിക്കേഷൻ കാണിക്കുമ്പോൾ മൊഡ്യൂൾ മാത്രം മാറ്റിയാൽ മതി.

ഗുണങ്ങൾ
  • പൂർണ്ണ സംരക്ഷണത്തിനായി ഏറ്റവും വില കുറഞ്ഞതും മികച്ചതുമായ സാങ്കേതികവിദ്യ.
  • ലോകം മൊത്തവും ഇന്ത്യയിലെ വ്യവസായങ്ങളിലും ഉപയോഗിക്കുന്നു.
  • അനാവശ്യ RCCB ട്രിപ്പുകളും അത് പരിഹരിക്കാൻ  എലെക്ട്രിഷ്യനെ വിളിക്കുന്നതും ഇല്ലാതാകുന്നു.നിങ്ങളുടെ ഉപകരണങ്ങളിലൂടെ ലീക്ക് എർത്ത് ആയി പോവുന്ന അവസ്ഥയിൽ, RCCB ഫാൾസ് ട്രിഗറിങ്ങ് സംഭവിക്കും. RCCB കൾ മനുഷ്യന്റെ ജീവനെ സംരക്ഷിക്കാൻ വേണ്ടി മാത്രമുള്ളതാണ്, സ്പൈക്കുകൾ ഉള്ളപ്പോൾ ട്രിപ്പ് ചെയ്യാൻ ഉദ്ദേശിച്ചുള്ളതല്ല.
  • ലൈറ്റുകൾ ഫാനുകൾ ഉൾപ്പെടെ വീട്ടിൽ മുഴുവനും സുരക്ഷ
  • ElectroExpert പരിരക്ഷിക്കപ്പെട്ടിട്ടുള്ള ഉപകരണങ്ങളുടെ എല്ലാ  കേടുപാടുകൾക്കും ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകുന്നു. മറ്റെല്ലാ സംരക്ഷണങ്ങളിലും സംരക്ഷണം നൽകുന്ന ഉപകരണങ്ങൾ(സ്റ്റെബിലൈസർ)  മാത്രമാണ് മാറ്റി കിട്ടുക.
  • മോഡുലാർ ഫിറ്റിംഗ് ആയതിനാൽ ഉപഭോക്താവിന്  കേടാവുന്ന മൊഡ്യൂളുകൾ സ്വയം മാറ്റി സ്ഥാപിക്കാവുന്നതേ ഉള്ളു.
ദോഷങ്ങൾ
  • വയറിങ്ങ് മാറ്റേണ്ടത് ആവശ്യമാണ്
  • നല്ല എർത്തിങ്ങ് ആവശ്യമാണ്
  • സാക്രിഫൈസ് ചെയ്ത മോഡ്യൂളുകൾ വർഷാവർഷം മാറ്റണം.
  • 11KV പൊട്ടി LT ലൈനിൽ വീഴുന്ന അവസരങ്ങൾ, സാധാരണ  സർജ് പ്രൊട്ടക്ഷൻ നു താങ്ങാൻ കഴിയില്ല.11KV പൊട്ടി LT ലൈനിൽ വീഴുന്ന അവസരങ്ങൾ മരങ്ങൾ തിങ്ങി നിറഞ്ഞ കവചിതമല്ലാത്ത ഗ്രാമീണ  11KV ലൈനുകളിൽ സാധാരണമാണ്. ഇത് പെട്ടെന്നു തന്നെ ലൈൻ ഓഫ് ആകാൻ കാരണമാകുമെങ്കിലും വൈദ്യുത ഉപകാരണങ്ങൾക്കു  നാശം ഉറപ്പാണ്.

 

  1. ട്രാൻസ്ഫോർമർ

നിങ്ങളുടെ വീട്/ ആശുപത്രി/ കെട്ടിടത്തിലേക്കു മാത്രമായി ഒരു  ട്രാൻസ്ഫോമർ ഉണ്ടാകുന്നതാണ് വളരെ നല്ലതാണ്. എന്തുകൊണ്ട്?

Figure 11: A typical transformer installation, showing DO fuse & AB switch.Reference https://www.facebook.com/electricsafetykerala/

ഗുണങ്ങൾ

  • വോൾട്ടേജ് 11KV നിന്നും 240V (ഏകദേശം 1/40) ലേയ്ക്ക് കുറയ്ക്കുന്നു. അതിനാൽ വോൾട്ടേജും ശരിയായി നിലനിർത്തുന്നു; അയൽക്കാരുടെ ഉപയോഗം മൂലം വോൾടേജ് വ്യതിയാനം വരില്ല.
  • 11kV ബ്രേക്ക് ആയാൽ മാത്രം വൈദ്യുതി ഇല്ലാതാകുന്നു; അതായത് എപ്പോഴും വൈദ്യുതി.
  •  പുറമെ നിന്നുള്ള ഹൈ വോൾട്ടേജ് സ്പൈക്കുകൾ പോലും 1/40 ആയി കുറക്കുന്നു.  മുൻപ് പറഞ്ഞത് പോലെ, ചെറിയ വലിപ്പത്തിലുള്ള  സ്റ്റെബിലൈസറുകൾക്ക് അത് ചെയ്യാൻ കഴിയില്ല. 40kV യിൽ ഹൈ വോൾട്ടേജുകൾ 1 cm അല്ലെങ്കിൽ അതിൽ കൂടുതലും ആർക്കിംഗ്(തീ പാറുക)  ചെയ്യുന്നതായിരിക്കും. ട്രാൻസ്ഫോർമർ ഇത്തരം വോൾട്ടേജ് പ്രശ്നമില്ലാതെ കൈകാര്യം ചെയ്യാനാവും..

ദോഷങ്ങൾ

  • ഉയർന്ന ചിലവ്
  • ട്രാൻസ്ഫോർമറിന് കീഴിലുള്ള  സ്ഥലത്ത് ഉണ്ടാകുന്ന സ്പൈക്ക് നാശനഷ്ടങ്ങൾ(പുറമെ നിന്നല്ല) ഉണ്ടാക്കുന്നത് തടയാനാവില്ല. മോട്ടോറിന്റെ ഓൺ/ ഓഫ് ആർക്കിങ്ങ് പോലെ അല്ലെങ്കിൽ ഒരു ട്രാൻസ്ഫോർമറിന്റെ ഓൺ ഓഫ് ആർക്കിങ്ങ് പോലെ അതുമല്ലെങ്കിൽ ട്രാൻസ്ഫോർമർ ഉപയോഗിക്കുന്ന കെട്ടിടത്തിലെ ഇടിമിന്നലിൽ പോലും ഇത് സംഭവിക്കും.

ഉപസംഹാരം:

BIS മാർക്കുള്ള ഉപകരണങ്ങൾ 4000V വരെ കേടാവില്ല . കാരണം BIS  അന്തര്ദേശീയമായ IEC 60950-1 ഉണ്ടോ എന്നാണ് മിക്കവാറും പരിശോധിക്കുന്നത്. ഇനി വിദേശത്തു നിന്ന് വാങ്ങിയ ഉപകരണങ്ങൾ ആണെങ്കിൽ CE/UL listed/TUV/IEC മാർക്കുകൾ പരിശോധിക്കുക. ഇവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ അവയുടെ വിശദ വിവരങ്ങൾ പരിശോധിച്ചാൽ അവ മിക്കവാറും 4000V താങ്ങാൻ ശേഷിയുള്ളതായിരിക്കും. ചുരുക്കത്തിൽ ഇത്തരം വോൾട്ടേജിനു സംരക്ഷണം ആവശ്യമില്ല.

ElectroExpert മുകളിൽ പറഞ്ഞ സംരക്ഷണങ്ങളിൽ 2,3 & 4  സംരക്ഷണങ്ങൾ ഉപയോഗിച്ച് പരീക്ഷിച്ചു വിജയിച്ചിട്ടുള്ളതും ഏറ്റവും മെച്ചപ്പെട്ടതും എന്നാൽ  ചെലവ് കുറഞ്ഞതും ആയ സംവിധാനം ആണ്. സാധാരണ സുരക്ഷായെക്കാൾ 2 ഇരിട്ടി അധികം സുരക്ഷാ ഉള്ള ഇതിന്റെ പരിപാലന ചെലവ് ഒരു വർഷത്തിൽ ഏകദേശം ഒരു എലെക്ട്രിഷ്യന്റെ ഒരു ദിവസത്തെ വേതനത്തിലും കുറവാണ്. കൂടാതെ  RCCB കേടുകൾ വരുമ്പോൾ എലെക്ട്രിഷ്യനെ വിളിക്കുന്ന ചെലവ് ഇല്ലാതാവുകയും ചെയ്യുന്നു. ഇവക്കെല്ലാം പുറമെ ഗവണ്മെന്റ് അംഗീകൃത ഇൻഷുറൻസ് നല്കി നിങ്ങളുടെ സുരക്ഷ വീണ്ടും ഉറപ്പാക്കുന്നു.

ElectroExpert നെ പിന്തുണയ്ക്കുന്നതിലൂടെ വർഷങ്ങളായി കാണപ്പെടുന്ന തെറ്റുകൾ തിരുത്തുകയും ഇതേ സംബന്ധിച്ച് കൂടുതൽ അറിവു പകരുകയും ചെയ്യുക എന്ന ഉദ്ദേശ്യമാണ് ലേഖകനുള്ളത്. മാത്രമല്ല, അറിവും പ്രവർത്തിപരിചയവുമുള്ള ഒരു എഞ്ചിനീയർ ആയിരുന്നിട്ടും 30 വയസ്സിൽ ഒന്നും ചെയ്തില്ലല്ലോ എന്നോർത്ത് 50-കളിൽ പശ്ചാത്തപിക്കാൻ ലേഖകന് ആഗ്രഹമില്ല. ഇന്ത്യ സാങ്കേതികമായി ഇപ്പോഴും പ്രതിസന്ധികൾ അനുഭവിക്കുന്നുണ്ട്. ആഗോള സാങ്കേതികതയോട് മത്സരിക്കാൻ നമുക്ക് ബഹുദൂരം പോകണം. അല്ലെങ്കിൽ ഒഴിവാക്കാവുന്ന കേടുപാടുകളും റിപ്പയറുകളുമൊക്കെയായി “ഡിജിറ്റൽ ഇന്ത്യ ബസ്” പതുക്കെയേ മുന്നോട്ടു പോകൂ. 

“it’s not important, what you know, but it is important that what you do with”

ഈ വിഷയത്തിൽ കൂടുതൽ അപ്‌ഡേറ്റുകൾക്കായി എഫ് ബി പേജ് https://www.facebook.com/electro.expert1/ സബ്ക്രൈബ് ചെയ്യൂ.

റഫറൻസ് 1 : https://www.cnet.com/news/9-things-you-should-know-about-surge-protectors/

റഫറൻസ് 2 : https://www.firstpost.com/business/brands-business/dont-skimp-on-stabilizers-and-inverters-say-v-guards-new-ads-1969419.html

റഫറൻസ് 3 : https://www.schneider-electric.com/en/product-range/61706-acti-9-iprf1%2C–prd1/166377288-modular-surge-arrester/

റഫറൻസ് 4 : https://www.electricaltechnology.org/2016/11/what-is-voltage-stabilizer-how-it-works.html