ലക്ഷങ്ങൾ മുടക്കി ഏഷ്യാനെറ്റ് കേബിൾ നെറ്റ്‌വർക്ക് ഫ്രാൻഞ്ചൈസി തുടങ്ങിയ ശേഷം വൈദ്യുത പ്രശ്നങ്ങൾ മൂലം അത് ദിവസവും ഒന്നോ രണ്ടോ തവണ RCCB ട്രിപ്പ് ആയി , കേബിൾ പൊട്ടാതെ തന്നെ മീഡിയ കോൺവെർട്ടർ ഹാങ്ങ് ആയി ഇന്റർനെറ്റ് നിന്ന് പോകുന്നുണ്ടായിരുന്നു. കൂടാതെ ഓഫീസിൽ ആളുകൾ ഇല്ലാതിരിക്കുമ്പോൾ മഴയും ഇടിമിന്നലും വന്നാൽ ഓഫ് ചെയ്തു ഇൻവെർട്ടറിൽ ഓടിക്കാനും കഴിയില്ല. പലപ്പോഴും കസ്റ്റമർ വിളിക്കുമ്പോഴാണ് റീസ്റ്റാർട് ചെയ്യുക. ആരും ഉറപ്പുള്ള ഒരു പരിഹാരവും നല്കാതിരിക്കുമ്പോഴാണ് പണിക്കാർ വഴി, ElectroExpert സംവിധാനത്തെ കുറിച്ചറിഞ്ഞത്. ആദ്യം മടിച്ചെങ്കിലും, വെറും 3km അകലെ 5 വർഷത്തോളം പരീക്ഷിക്കപെട്ടതാണ് എന്നതു കൊണ്ടും എന്തെങ്കിലും ഉപകരണം കേടായാൽ ഉണ്ടാകുന്ന നഷ്ടങ്ങൾ പരിഗണിച്ചും ElectroExpert ഇൻസ്റ്റാൾ ചെയ്തു. അതിനുശേഷം കഴിഞ്ഞ മഴക്കാലത്ത് എതിരാളികളേക്കാൾ മെച്ചപ്പെട്ട സേവനം( മാസത്തിൽ 99% uptime) സേവനം നൽകി. അതിനേക്കാളുപരിയായി വൈദ്യുത പ്രശ്നങ്ങൾ സ്വന്തം കുഴപ്പം അല്ലെങ്കിൽ പോലും പരിഹരിക്കാനായി ഏതറ്റം വരെയും പോകാനുള്ള മനസ്സ് ഈ സേവനത്തിൽ കണ്ടു.
ഇതിനുശേഷം ഞാൻ ElectroExpert എന്റെ വീട്ടിൽ സ്ഥാപിച്ചു.അതോടെ ഇടിമിന്നലിൽ പ്ളഗ് പോയിന്റിൽ നിന്ന് തീ വരുന്നതും RCCB ട്രിപ്പ് ആകുന്നതും നിന്നു. ഈ കഴിഞ്ഞ മാസം തൊട്ടടുത്ത KSEB ഓഫീസിൽ കംപ്യൂട്ടറുകൾ അടക്കം എല്ലാം നശിച്ചുപോയപ്പോഴും വെറും 1KM അകലെയുള്ള എന്റെ ഓഫീസിൽ ഒരു RCCB ട്രിപ്പ് പോലും സംഭവിച്ചില്ല.
ഇത് നമ്മുടെ നാടിനു അത്യാവശ്യമുള്ള ഒരു സംരക്ഷണം തന്നെയാണ്.
ഇടിമിന്നലിനും മറ്റു വോൾട്ടേജ് പ്രശ്‌നങ്ങളും ഇല്ലാതെ, അനാവശ്യമായ RCCB / ELCB ട്രിപ്പ് ഒഴിവാക്കി, എർത്തിങ്ങ് അളന്ന് ഉറപ്പു വരുത്തി വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുത ഉപകരണങ്ങളെ പൂർണമായി സംരക്ഷിക്കുവാൻ ELECTROEXPERT WHOLE HOUSE ELECTRICAL PROTECTION….
സ്റ്റെബിലൈസർ ഒരു സംരക്ഷണമാണോ ??
സ്റ്റെബിലൈസറുകളെക്കാൾ മെച്ചപ്പെട്ട സംരക്ഷണ ഉപകരണങ്ങൾ ലഭ്യമാണെന്ന് മനസിലാക്കാതെ എല്ലാവരും കിണറ്റിലെ തവളകളാകുന്നു. പലപ്പോഴും സ്റ്റെബിലൈസറുകൾ കൃത്യമായി പ്രവർത്തിക്കാതെ ഉപകരണങ്ങൾ നശിക്കുന്നു.! സ്റ്റെബിലൈസർ നിർമാതാക്കൾ അവരുടെ ഉപകരണത്തിന് മാത്രം 2 വർഷം ഗ്യാരണ്ടി നൽകുന്നു. വില കൂടിയ വീട്ടുപകരണത്തിൻറെ 10 % വില നേർച്ച പോലെ സ്റ്റെബിലൈസറിനു നൽകി വിശ്വാസം മാത്രം വാങ്ങുന്നു.
RCCB / ELCB യെ ആര് സംരക്ഷിക്കും ??
RCCB / ELCB രൂപകല്പന ചെയ്തിരിക്കുന്നത്, മനുഷ്യ ജീവൻ രക്ഷിക്കുവാനും, 4 KV വരെയുള്ള വോൾട്ടേജിൽ പത്തു വർഷത്തിലധികം (5000 തവണ) പ്രവർത്തിക്കു വാനും വേണ്ടിയാണ്. ഇടിമിന്നലുകൾ ഇതിനേക്കാൾ 10 മടങ്ങു വോൾട്ടേജിനു കാരണമാകുന്നതിനാൽ അവയുടെ കാലാവധി കുറയുന്നു. RCCB കൾക്ക് ഇടിമിന്നലിൽ നിന്ന് സ്വയം സംരക്ഷിക്കാനുള്ള കഴിവില്ല. RCCB / ELCB യെ വൈദ്യുതപ്രശ്നങ്ങളിൽ നിന്നും ആര് സംരക്ഷിക്കും?
സുരക്ഷിതമായ വോൾട്ടേജ് വീടുകളിൽ
ഗാർഹിക വൈദ്യത ഉപയോഗത്തിൽ 6 pm മുതൽ 10 pm വരെയുള്ള പീക്ക് സമയത്തിൽ വോൾട്ടേജ് അല്പം കുറവും, ഉപയോഗം കുറവുള്ള രാത്രി സമയം വോൾട്ടേജ് അല്പം കൂടുതലുമാണ്. ചില സന്ദർഭങ്ങളിൽ ഇത് വളരെ കുറവും കൂടുതലുമാകുന്നു, അത് നിങ്ങളുടെ ഉപകരണങ്ങളുടെ ഉപയോഗ കാലാവധിയെ ബാധിക്കും . കുറഞ്ഞതും, കൂടിയതുമായ വോൾട്ടേജ് വ്യതിയാന പ്രശ്നങ്ങൾ ഇല്ലാതെ സുരക്ഷിതമായ വോൾട്ടേജ് എങ്ങനെ നൽകാം ??